ഇത് ഒരു സ്‌പൂൺ ഉപയോഗിച്ചു നോക്കൂ.. റോസിൽ വരുന്ന തൃപ്പിനെ തുരത്താൻ ഇങ്ങനെ ചെയ്താൽ മതി.!! | How to control Thrip infestation in Roses

How to control Thrip infestation in Roses.!!!റോസിന് പ്രധാനമായിട്ടും ഉണ്ടാകുന്ന പ്രശ്നങ്ങളാണ് പൂമൊട്ടുകൾ വിരിയാതെ കരിയുക. പൂക്കൾ പുഴുക്കൾ തിന്നിട്ട് പാതി വിരിയുക ഫംഗസ് രോഗങ്ങൾ ഇല ചുരുങ്ങുക തുടങ്ങിയവ. ത്രിപ് എന്ന ഒരു കീടാണുക്കൾ കൊണ്ടാണ് ഇങ്ങനെ ഉണ്ടാകുന്നത് ഇവയെ നമുക്ക് കണ്ണുകൊണ്ട് കാണാൻ കഴിയാത്ത അത്രയും സൂക്ഷ്മ അണുക്കളാണ്. ഇവ മുട്ടുകളിലെ നീരൂറ്റി

കൂടിയും പൂക്കൾ തിന്നു നശിപ്പിക്കുകയും ചെയ്യുന്നു നമ്മൾ ഇവയെ പരിഗണിക്കാതെ പോയാൽ ചെടിയെ ഇവർ നശിപ്പിച്ചുകളയുന്നു. പ്രധാനമായും നമ്മുടെ മേഖലകളിൽനിന്ന് റോസാച്ചെടികൾ വീട്ടിൽ കൊണ്ടുവന്നു കഴിഞ്ഞ് പരിപാലിച്ചു കഴിയുമ്പോൾ കുറച്ചുനാൾ കഴിയുമ്പോൾ ഇതേ പ്രശ്നങ്ങളുണ്ടാകാൻ ആണ് പതിവ്. ഈ തൃപ്പുകളുടെ ശല്യം കെമിക്കലുകൾ ഒന്നുംതന്നെ യൂസ് ചെയ്യാതെ ഓർഗാനിക് ആയിട്ട് നമുക്ക് മാറ്റിയെടുക്കാവുന്നതാണ്.

ഇതിനായി വേണ്ടത് കറുവാപ്പട്ട പൊടിച്ചത് ആണ്. അരലിറ്റർ വെള്ളത്തിൽ ഒരു വലിയ സ്പൂൺ കറുവപ്പട്ട പൊടിച്ചത് ചേർത്ത് മിക്സ് ചെയ്ത് നല്ലതുപോലെ ഇളക്കി എടുക്കുക. ഇത് ചെടികളിൽ കൈകൊണ്ട് തളിച്ചു കൊടുക്കുകയോ സ്പ്രേ ചെയ്തു കൊടുക്കുകയോ ചെയ്യാവുന്നതാണ്. ഇലകളുടെ അടിയിലും ചുവട്ടിലും പൂക്കളിലും ഒക്കെ നല്ലതുപോലെ സ്പ്രേ ചെയ്ത് കൊടുക്കേണ്ടതാണ്. കറുവാപ്പട്ട-ഒരു ആന്റി ഫംഗൽ

ആയതുകൊണ്ട് തന്നെ ഇവയുടെ മണം കീടങ്ങൾക്ക് താങ്ങാനാവില്ല. ഈയൊരു രീതിയിലൂടെ ഉറുമ്പുകളുടെ ശല്യവും ചെടികൾ ഉണ്ടാകുന്നത് തടയാവുന്നതാണ്. ഓർഗാനിക് ആയതുകൊണ്ട് തന്നെ ആഴ്ചയിൽ മൂന്നു പ്രാവശ്യം ചെയ്തു കൊടുത്താൽ മാത്രമേ നമുക്ക് നല്ലൊരു റിസൾട്ട് ലഭിക്കുകയുള്ളൂ. എല്ലാവരും റോസാ ചെടികളിൽ ട്രൈ ചെയ്തു നോക്കുമല്ലോ. Video Credits : Anu’s channel Malayalam