ഇത്ര കാലം മത്തി വാങ്ങിയിട്ടും 😳😳 ഈ ട്രിക് അറിയാതെ പോയല്ലോ.!! മത്തി ഇഡ്ലിപാത്രത്തിൽ ഇങ്ങനെയൊന്ന് ചെയ്തു നോക്കൂ 😋👌.. How to cleaning kerala fish sardine malayalam.

How to cleaning kerala fish sardine malayalam.!!!പുത്തൻ വിഭവങ്ങൾ പരീക്ഷിക്കുന്നവരാണ് നമ്മൾ മലയാളികൾ. മീൻ വിഭവങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് എളുപ്പത്തിൽ ചെയ്യാവുന്ന ഒരു കിടിലൻ ഐറ്റം. മത്തി കൊണ്ട് ആവിയിൽ വേവിച്ചു തയ്യാറാക്കാവുന്ന നല്ല സ്വാദുള്ള ഒരു റെസിപിയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. ഏതു നേരത്തും ഉണ്ടാക്കി കഴിക്കാവുന്ന ഒരു ഡിഷ് ആണിത്. എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നതെന്ന് നോക്കാം.

ആദ്യം തന്നെ മീൻ നന്നായി കഴുകി വൃത്തിയാക്കിയ ശേഷം വരഞ്ഞെടുക്കാം. ഒരു പാത്രത്തിൽ മുളകുപൊടി, മഞ്ഞപ്പൊടി, ഉപ്പ് അൽപ്പം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കുരുമുളക് പൊടി എന്നിവ ചേർത്ത ശേഷം ഈ മസാല മീനിൽ തേച്ചു പിടിപ്പിച്ച് അൽപ്പ നേരം മാറ്റി വെക്കാം. ശേഷം ഒരു പാൻ അടുപ്പിൽ വെക്കാം. ചൂടായി വരുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കാം അൽപ്പം കറിവേപ്പില ഇട്ട്

അതിനുമുകളിലായി മീൻ വെച്ച് വറുത്തെടുക്കാം. ചെറുതായൊന്നു വെന്തു കിട്ടിയാൽ മതി. ഇനി ഇതേ വെളിച്ചെണ്ണയിൽ തന്നെ ഇതിലേക്കുള്ള മസാല തയാറാക്കാം. അതിനായി സവാളയും അൽപ്പം ചുവന്നുള്ളി അരിഞ്ഞതും കൂടി ചേർത്തിളക്കാം. പച്ചമുളകും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ഇട്ട് പച്ചമണം മാറും വരെ ചെറിയ തീയിൽ വേവിച്ചെടുക്കാം. തക്കാളി കൂടി ചേർത്ത ശേഷം അൽപനേരം മൂടി വെച്ച് വേവിക്കാം.

ശേഷം എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഒരിക്കലെങ്കിലും ഒന്ന് ട്രൈ ചെയ്തു നോക്കൂ.. ഇഷ്ടപെട്ടാൽ മറ്റുള്ളവരിലേക്കായി ഷെയർ ചെയ്യാൻ മറക്കല്ലേ.. വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. cerdit: Ladies planet By Ramshi.