അമ്പമ്പോ! പേസ്റ്റ് കൊണ്ട് ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.. പേസ്റ്റ് വീട്ടിൽ ഉണ്ടായിട്ടും ഇങ്ങനെ ചെയ്യാൻ തോന്നീല്ലല്ലോ!! How to clean mixer grinder by using toothpaste..

How to clean mixer grinder by using toothpaste..!!!ഇന്ന് നമ്മൾ ഇവിടെ കാണിക്കാൻ പോകുന്നത് വീട്ടമ്മമാർക്ക് വളരെയധികം സഹായകമാകുന്ന കുറച്ചു കിച്ചൻ ടിപ്പുകളാണ്. നിങ്ങൾക്ക് അറിയാവുന്ന ചില ടിപ്പുകൾ ഒക്കെ ഇതിൽ ഉണ്ടാകാം; എന്നാലും പലർക്കും ഇത്തരം ടിപ്പുകൾ പുതിയ അറിവുകളായിരിക്കും. അപ്പോൾ എന്തൊക്കെയാണ് ആ ടിപ്പുകൾ എന്ന് നോക്കിയാലോ.?

ഇന്ന് അടുക്കളയിൽ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് മിക്സിയുടെ ഉപയോഗം. മിക്സിയിൽ എപ്പോഴും അരക്കുകയും പൊടിക്കുകയും ചെയ്യുമ്പോൾ അതിൽ പെട്ടെന്ന് അഴുക്കു പിടിക്കുകയും ബ്ലേഡിനിടയിലും മറ്റും അരച്ചതിന്റെ ബാക്കി പറ്റിപിടിച്ചിരിക്കുകയും അതുപോലെ തന്നെ മിക്സി ജാറിൽ അതിന്റെയൊക്കെ മണം പോകാതെ നിൽക്കുകയും ചെയ്യാറുണ്ട്

ഇതൊക്കെ ഒഴിവാക്കാനുള്ള ഒരു സിമ്പിൾ ട്രിക്കാണ് ഇവിടെ കാണിക്കാൻ പോകുന്നത്. പല്ലുതേക്കുന്ന ടൂത് പേസ്റ്റും മിക്സിയുടെ ജാറും കൊണ്ടുള്ള ഒരു അടിപൊളി ടിപ്പ് ആണ്. ആദ്യം മിക്സിയുടെ ജാറിലേക്ക് കുറച്ചു വേളം ഒഴിക്കുക. അതിനുശേഷം അതിലേക്ക് കുറച്ചു ടൂത് പേസ്റ്റ് ചേർത്ത് മിക്സ് ചെയ്‌ത്‌ മിക്സിയിൽ ഒന്ന് കറക്കിയെടുക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ മിക്സിയുടെ ജാർ അഴുക്കും മറ്റും പോയി വൃത്തിയാകുന്നതാണ്.

അതുപോലെ തന്നെ അതിനുള്ളിലെ സ്മെലും പോകുന്നതാണ്. അടിച്ചെടുത്ത വെള്ളം കിച്ചൻ സിങ്കിൽ ഒഴുകുന്നതും നല്ലതാണ്. ബാക്കിവരുന്ന അടിപൊളി ടിപ്പുകൾ ഓരോന്നും വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഇത്തരം ടിപ്പുകൾ നിങ്ങളും ഇനി വീട്ടിൽ ചെയ്തു നോക്കണം. Video credit: Grandmother Tips