കാൽ വിണ്ടു കീറുന്നതിന് ഇനി ഉത്തമ പരിഹാരം.. ഇങ്ങനെ ചെയ്താൽ മതി ഉപ്പൂറ്റി വിണ്ടു കീറൽ വളരെ പെട്ടന്ന് മാറ്റാം.!! | Home Remedies for cracked heels
മഞ്ഞുകാലം ആയിക്കഴിഞ്ഞാൽ അധികവും ആളുകൾ നേരിടുന്ന ഏറ്റവും വലിയ ഒരു പ്രശ്നമാണ് കാല് വിണ്ടു കീറുക എന്നത്. കാലിൻറെ ഉപ്പൂറ്റി വിണ്ടു കീറിയ ശേഷം നടക്കുവാൻ പ്രയാസം അനുഭവപ്പെടുകയും കാല് നിലത്ത് കുത്തുമ്പോൾ വേദന ഉണ്ടാവുന്നതും സർവ്വസാധാരണമാണ്. ഉപ്പൂറ്റി കട്ടി കൂടുന്നതാണ് ഇങ്ങനെ കാൽ വിണ്ടു കീറുന്നതിന് ഒരു പ്രധാന കാരണം. ഇത്തരത്തിൽ കാൽ വിണ്ടു കീറി വേദന അനുഭവിക്കുന്നവർക്ക് എങ്ങനെ അത് ഇല്ലാതെ ആക്കാം

എന്നാണ് ഇന്ന് പരിചയപ്പെടാൻ പോകുന്നതിന്. ആദ്യം തന്നെ വേണ്ടത് ഇളം ചൂടുവെള്ളം ആണ്. ചെറുതായി ചൂടായ വെള്ളത്തിലേക്ക് അല്പം നാരങ്ങാനീരും കുറച്ച് ഉപ്പു പൊടിയും ചേർത്ത് കൊടുക്കാവുന്നതാണ്. ഉപ്പു പൊടി ഇല്ലാത്തവർക്ക് കല്ലുപ്പും ചേർത്ത് കൊടുക്കാം. അതിനു ശേഷം ഇതിലേക്ക് കാല് മുക്കിവെച്ച് നന്നായി കഴുകി എടുക്കുക. അതിനുശേഷം ഒരു ടവ്വലോ തുണിയോ ഉപയോഗിച്ച് തുടച്ചെടുക്കുകയാണ് പിന്നീട് വേണ്ടത്.
ഇങ്ങനെ തുടച്ചെടുത്തശേഷം ഇനി പറയുന്ന സാധനങ്ങൾ ഉപയോഗിച്ച് തയ്യാറാക്കുന്ന പേസ്റ്റ് അല്ലെങ്കിൽ മിക്സ് കാലിൻറെ ഉപ്പൂറ്റിയിൽ തേച്ചു കൊടുക്കാവുന്നതാണ്. വളരെ പെട്ടെന്ന് തന്നെ ഫലവത്തായ ഒരു ട്രീറ്റ്മെൻറ് ആണിത്. ഒരു ബൗളിലേക്ക് രണ്ടു ടീ സ്പൂൺ ഓയിൽ ആണ് ആദ്യം തന്നെ ഒഴിച്ചു കൊടുക്കേണ്ടത്. അതിലേക്ക് ഒരു വലിയ ടീസ്പൂൺ വാസലിൻ, ഒരു നാരങ്ങ വലുത് പിഴിഞ്ഞ് ചേർക്കുക എന്നിവയാണ് ചെയ്യേണ്ടത്.
ഏറ്റവും ഒടുവിലായി വലിയ ഒരു സ്പൂൺ പേസ്റ്റ് ആണ് ഇതിലേക്ക് ചേർക്കേണ്ടത്. എന്നിട്ട് ഇവ ചേർത്ത് നന്നായി ഇളക്കി മിക്സ് രൂപത്തിലാക്കി എടുക്കുക. ബാക്കി കാര്യങ്ങൾ വീഡിയോയിൽ വിശദമായി കൊടുത്തിട്ടുണ്ട്. home Remedies for cracked heels. Video Credit : shammu rizu