100 വർഷം പഴക്കമുള്ള രുചിക്കൂട്ട്.😳അതെ സത്യമാണ്.. Historical recipes malayalam.

Historical recipes malayalam.!!! നൂറുവർഷം പഴക്കമുള്ള വിഭവം എന്ന് കേൾക്കുമ്പോൾ അതിന്റെ സ്വാദും അത്രമാത്രം ഗംഭീരമായിരിക്കണം അതുകൊണ്ടായിരിക്കും നൂറുവർഷം കഴിഞ്ഞിട്ടും ഈ ഒരു സ്വാദ് മറക്കാതെ ഇപ്പോഴും പലരും ചെയ്തുകൊണ്ടിരിക്കുന്നത് ഇതിന്റെ ഒരു സ്വാദ് ഒരിക്കലും ഇപ്പോഴത്തെ പാക്കറ്റ് വാങ്ങുന്ന ഒരു ഫുഡിന് കിട്ടുകയില്ല ഒരിക്കലും ഹോട്ടലിൽ പോയാൽ ഈ ഒരു കിട്ടുകയുമില്ല.

അങ്ങനെ ഒരു നാടൻ പുട്ടും കടലക്കറിയുമാണ് തയ്യാറാക്കുന്നത് ഇതിൽ ഉള്ളി വഴറ്റേണ്ട ആവശ്യം ഒന്നുമില്ല. ഉള്ളി വഴറ്റാതെ തന്നെ ഒരു കടലക്കറി ആദ്യം തയ്യാറാക്കി എടുക്കുന്നുണ്ട് അതിനായിട്ട് കടല വെള്ളത്തിലിട്ട് നന്നായിട്ട് കുതിർത്തതിനു ശേഷം കുക്കറിലേക്ക് ഇട്ടുകൊടുത്ത് അതിലേക്ക് പച്ചമുളകും ഇഞ്ചി ചതച്ചതും കൂടി ചേർത്തു കൊടുത്ത് ഒരു സവാള ചെറുതായി കട്ട് ചെയ്ത് ചേർത്തുകൊടുക്കാം നന്നായി വേവിച്ചെടുക്കുക അതിനുശേഷം അതിലേക്ക് ചേർക്കുന്നത് വറുത്തെടുത്തിട്ടുള്ള ഒരു മസാലക്കൂട്ടാണ് മസാലക്കൂട്ട് എന്താണെന്നുള്ളത് വിശദമായിട്ട് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്…

അതിനുശേഷം പുട്ട് തയ്യാറാക്കുന്നതിനായിട്ട് അരി കുതിരാൻ ആയിട്ട് വയ്ക്കുക നന്നായി കുതിർന്നുകഴിഞ്ഞാൽ അതിലെ വെള്ളം ജസ്റ്റ് ഒന്ന് കളഞ്ഞാൽ മാത്രം മതി അതിനു ശേഷം ചെറിയ തരിയോട് കൂടി വേണം പൊടിച്ചെടുക്കേണ്ടത്… അങ്ങനെ പൊടിക്കുമ്പോൾ ചെറിയൊരു നനവും കൂടി ഈ പുട്ടുപൊടിയിൽ ഉണ്ടാവും… അതിനുശേഷം അതിലേക്ക് ആവശ്യത്തിന് നാളികേരം കൂടി ചേർത്തു കൊടുത്തു ഉപ്പും ചേർത്ത് നന്നായിട്ട് ഇതിനെ ഒന്ന് കൈകൊണ്ട് കുഴച്ചെടുക്കുക കുറച്ചു കഴിഞ്ഞാൽ സാധാരണ പുട്ട് ഉണ്ടാക്കുന്നത് പോലെ തന്നെ പുട്ടുകുറ്റിയിലേക്ക് ആവശ്യത്തിന് തേങ്ങ ചേർത്തതിനുശേഷം അതിലേക്ക് പുട്ടുപൊടി ചേർത്ത് നന്നായിട്ട് ആവിയിൽ വേവിച്ചെടുക്കുക..

എങ്ങനെയാണ് തയ്യാറാക്കുന്നത് എന്തൊക്കെയാണ് വിശദമായിട്ട് അറിയേണ്ടത് എന്നൊക്കെയുള്ളത് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.. Video credits : Chikkus dine.