കറി വേപ്പിലയും ചെമ്പരത്തിപ്പൂവും മതി നരച്ച മുടി കറുപ്പിക്കാൻ കെമിക്കൽ ഇല്ലാതെ.. ഇതുകൊണ്ട് മുടി കറുപ്പിച്ചാൽ മാസങ്ങളോളം നിലനിൽക്കും.!! Hibiscus and Curry leaves hairdye

Hibiscus and Curry leaves hairdye : അകാലനര,മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്ന നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. സാധാരണയായി തലയിൽ ഒന്നോ രണ്ടോ നരച്ച മുടി കണ്ടു തുടങ്ങുമ്പോഴേക്കും എല്ലാവരും കടകളിൽ നിന്നും ഹെയർ ഡൈ വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉണ്ടാവുക. ഇങ്ങനെ ചെയ്യുന്നത് വഴി തുടക്കത്തിൽ മുടി കറുത്ത് കിട്ടുമെങ്കിലും

പിന്നീട് ഇത് മുടിക്ക് വലിയ രീതിയിൽ ദോഷം ചെയ്യാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി ഒരു ഹെയർ ഡൈ എങ്ങിനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. പണ്ട് മുതലേ കേട്ടു വരുന്ന ഒരു കാര്യമാണ് കറിവേപ്പില കണ്ണിന് വളരെ നല്ലതാണ് എന്ന്. എന്നാൽ കണ്ണിനു മാത്രമല്ല. മുടിയുടെ ആരോഗ്യത്തിനും വളരെ നല്ല ഒരു സാധനമാണ് കറിവേപ്പില.

കുളിക്കുന്നതിന് മുൻപ് തലയിൽ തേയ്ക്കാനുള്ള എണ്ണ കാച്ചുമ്പോൾ അതിൽ കറിവേപ്പില ഇടുന്നത് വളരെ നല്ലതാണ്. അതു പോലെ തന്നെ കറികളിൽ ഉള്ള കറിവേപ്പിലയും കളയാതെ കഴിക്കണം. കറിക്ക് അരയ്ക്കുമ്പോഴും അത്യാവശ്യം കറിവേപ്പില ഇട്ടാൽ നമ്മൾ അറിയാതെ തന്നെ കറിവേപ്പില ഉള്ളിലേക്ക് ചെല്ലും. കറിവേപ്പിലയിൽ ധാരാളം വിറ്റാമിനുകളും മറ്റു പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ

കരുത്തു വർധിപ്പിക്കാനും താരൻ ഒഴിവാക്കാനും ഒക്കെ സഹായിക്കും. ഇത്പോലെ തന്നെ മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നതും മുടിക്ക് ഏറെ ഗുണങ്ങൾ നൽകുന്നതുമായ ഒന്നാണ് ചെമ്പരത്തി. ചെമ്പരത്തിയും കറിവേപ്പിലയും ഉണ്ടെങ്കിൽ മുടിയുടെ പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരം കാണുവാൻ സാധിക്കും. എങ്ങനെയല്ലേ.. ഇതിനെക്കുറിച്ച് കൂടുതൽ വിശദമായി താഴെ കാണുന്ന വീഡിയോയിലൂടെ പറഞ്ഞു തരുന്നുണ്ട്.

Leave A Reply

Your email address will not be published.