Healthy Jackfruit Seeds Shake Recipe Malayalam : കൊറോണക്കാലം പലരും പാചകപരീക്ഷണങ്ങളിൽ മുഴുകിയ കാലമാണ്. എല്ലാവരും വീടുകളിൽ കുടുങ്ങിയത് കൊണ്ടു തന്നെ ഭക്ഷണത്തിനു വേണ്ടിയുള്ള ഡിമാൻഡും കൂടുതൽ ആയിരുന്നു. കൂൺ പോലെ യൂട്യൂബ് ചാനലുകൾ പൊട്ടി മുളച്ചതും ഈ ഒരു സമയത്ത് തന്നെയാണ്. ധാരാളം വിഭവങ്ങൾ അങ്ങനെ നമ്മുടെ നാവുകൾ പരിചയപ്പെടാനും തുടങ്ങി.

ചക്കക്കുരു പുഴുക്കും ചക്കക്കുരു ചുട്ടും ഒക്കെ കഴിച്ചിരുന്ന മലയാളികളുടെ ഇടയിൽ ചക്കക്കുരു ഷേക്ക് സ്ഥാനം പിടിച്ചതും ഈ ഒരു സമയത്ത് തന്നെ ആണ്. നമ്മുടെ തൊടിയിൽ സമൃദ്ധമായി ലഭിക്കുന്ന ചക്കയിൽ നിന്നും ലഭിക്കുന്ന ചക്കക്കുരുവിനു പലവിധ ആരോഗ്യഗുണങ്ങളും ഉണ്ട്. ബദാം ഷേക്കിന്റെ അതേ രുചി ആണ് ചക്കക്കുരു ഷേക്കിനും ഉള്ളത്. ചക്കക്കുരു എന്ന് കേൾക്കുമ്പോൾ കറ ഉണ്ടാവില്ലേ എന്നാണ് സംശയം
എങ്കിൽ അങ്ങനെ ഒരു സംശയം വേണ്ടേ വേണ്ട. യാതൊരു കറ ചുവയും ഇല്ലാതെ തന്നെ വളരെ ആസ്വദിച്ചു കുടിക്കാൻ സാധിക്കുന്ന ഒന്നാണ് ഈ ചക്കക്കുരു ഷേക്ക്. ആദ്യം തന്നെ ചക്കക്കുരു കുക്കറിൽ ഇട്ട് വേവിക്കണം. അതിനു ശേഷം അതിന്റെ മുകളിൽ ഉള്ള തൊലി മാറ്റാം. ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടതിനു ശേഷം കുറേശ്ശേ പാലും ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് അരിച്ചെടുക്കണം.
ഇതിന്റെ രുചി കൂട്ടാനായി പാൽപ്പൊടിയും കൂടി ചേർക്കാം. ഇതിലേക്ക് വാനില എസ്സെൻസോ ഏലയ്ക്ക പൊടിച്ചതോ ഒക്കെ താല്പര്യം ഉണ്ടെങ്കിൽ ചേർക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഈ ഷേക്ക് രുചിയുടെ കാര്യത്തിൽ മാത്രമല്ല മുൻപൻ. പോഷകഗുണങ്ങളാൽ സമൃദ്ധവും കൂടി ആണ് നമ്മുടെ ചക്കക്കുരു. അത് കൊണ്ട് തന്നെ കുട്ടികൾക്ക് കൊടുക്കാൻ പറ്റിയ ഒരു വിഭവവും കൂടിയാണ് ഇത്. കൂടുതൽ ചക്കക്കുരു കിട്ടുമ്പോൾ വേവിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. Video Credit : Shafna’s Kitchen