ഇതറിഞ്ഞാൽ പ്രമേഹ രോഗികള്‍ തുള്ളി ചാടും.. ചാമ്പക്ക കണ്ടവരും കഴിച്ചവരും അറിയണം ഇതിന്റെ അത്ഭുത ഗുണങ്ങൾ.!! | Health Benefits Of Rose Apples malayalam.
Health Benefits Of Rose Apples malayalam.!!!ചാമ്പക്ക എന്ന് കേൾക്കുമ്പോൾ മനസ്സിൽ വരുന്നത് പഴയ കുട്ടിക്കാലം ആയിരിക്കും. സത്യത്തിൽ റോസ് ആപ്പിൾ എന്നറിയപ്പെടുന്ന ചാമ്പക്ക അധികം ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു ഫലമാണ്. നമ്മുടെ തൊടികളിൽ സ്ഥിര സാന്നിധ്യമായിരുന്ന ഒരു ചെറിയ വൃക്ഷമാണ് ചാമ്പമരം. കായ്ക്കുന്ന സമയത്തു ചാമ്പക്ക മരം നിറയെ കായ്‌കൾ നൽകി ഇവ നമ്മെ സന്തോഷിപ്പിക്കാറുണ്ട്. ചെറിയ പുളിപ്പും മധുരവുമാണ്

ചാമ്പയ്ക്കയുടെ രുചി. ചിലർക്കെങ്കിലും ഈ രുചി ചെറുപ്പം തൊട്ടേ വളരെ ഇഷ്ട്ടമാണ്. എന്നാൽ ഇന്നും ചാമ്പക്ക പഴവർഗ്ഗമെന്ന നിലയിൽ അധികം പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല. മരത്തിൽനിന്ന് പറിച്ചെടുത്തു കഴിഞ്ഞാൽ ഇവ അധികസമയം സൂക്ഷിച്ചു വെക്കാൻ കഴിയില്ല എന്നതാണ് സത്യത്തിൽ ഇതിനു കാരണം. റോസ്, ചുവപ്പു, വെള്ള നിറങ്ങളിൽ എല്ലാം ചാമ്പക്കകൾ നമ്മുടെ നാട്ടിൽ ഇന്നും ലഭ്യമാണ്. ഓരോന്നിനും വേറെ വേറെ രുചിയാണ്.