ഗ്രൗണ്ട് ഓർക്കിഡ് ഇതുപോലെ പൂകൊണ്ട് നിറയാൻ തേക്ക് ഇല കൊണ്ടുള്ള ഈ പൊട്ടിങ് മിക്സ് ചെയ്തു നോക്കൂ.!! | Ground Orchid Care Malayalam
Ground Orchid Care Malayalam : മുറ്റം നിറയെ പൂക്കൾ ഇഷ്ടമില്ലാത്തവരായി ആരെങ്കിലും ഉണ്ടോ?? ഇവിടെ നമ്മൾ ഗ്രൗണ്ട് ഓർക്കിഡ് പൂകൊണ്ട് നിറയാനും നിറയെ തൈകൾ വളരാനും നമ്മൾ പ്രയോഗിക്കുന്ന പോട്ടിങ് മിക്സാണ് ഇവിടെ പരിചയപ്പെടാൻ പോകുന്നത്. ഈ ചെടികൾക്കെല്ലാം അധിക വളമൊന്നും നമ്മൾ പ്രയോഗിക്കുന്നില്ല മറിച്ച് ഈ ഒരു പോട്ടിങ് മിക്സ് മാത്രം മതിയാവും ഈ ചെടികൾ പൂക്കൾ കൊണ്ട് നിറയാൻ. ആദ്യമൊക്കെ തൊണ്ടും മണ്ണുമെല്ലാമാണ് ഉപയോഗിച്ചിരുന്നതെങ്കിലും
അതുവഴി ചെടികൾക്ക് മെച്ചപ്പെട്ട വളർച്ച വരുന്നതായിട്ടോ പുതിയ തൈകൾ വരുന്നതായിട്ടോ ഒന്നും കണ്ടിരുന്നില്ല. ആദ്യത്തെ പോട്ടിങ് മിക്സ് മാറ്റി റിപൊട്ടിങ് ചെയ്തപ്പോൾ ഉണ്ടായ മാറ്റങ്ങളാണ് ഇവിടെ മുറ്റം നിറയെ പൂക്കളായി നിൽക്കുന്നത്. മണ്ണും മണലും ചാണകപ്പൊടിയും കരിയിലയുമെല്ലാം ചേർത്താണ് ഇവിടെ ചെടികൾ റിപുട് ചെയ്തിരിക്കുന്നത്. ഇതിന്റെ ഫലമായി ചെടികൾക്ക് നല്ല വളർച്ച ഉണ്ടാവുകയും ചെടികളിൽ

നിറയെ തൈകൾ വരികയും നിറയെ പൂമൊട്ടുകൾ വിടരുകയും ചെയ്തു. ഒരു ചെടിയിൽ തന്നെ ഏകദേശം പത്തിൽ കൂടുതൽ വരെ മൊട്ടുകൾ വന്നിട്ടുണ്ടായിരുന്നു. അത്പോലെ തന്നെ ചെടിച്ചട്ടികളിൽ നടുമ്പോൾ ഇത്രത്തോളം തൈകളോ പൂക്കളോ വളരുന്നതായി കണ്ടിട്ടില്ല. എന്നാൽ ഇവിടെ നമ്മൾ ഗ്രോബാഗാണ് ഉപയോഗിച്ചിരിക്കുന്നത്.
Comments are closed.