ആവിയിൽ വേവിക്കാതെ നല്ല സൂപ്പർ കിണ്ണത്തപ്പം തയ്യാറാക്കാം… Green gram kinnathappam recipe malayalam.

Green gram kinnathappam recipe malayalam.!!!പലതരത്തിലുള്ള കിണ്ണത്തപ്പം കഴിച്ചിട്ടുണ്ട്എന്നാൽ ഇതുപോലെ പച്ച നിറത്തിൽ വളരെ രുചികരവും ഹെൽത്തിയും ടേസ്റ്റിയുമായിട്ടുള്ള ഒരു കിണ്ണത്തപ്പം കഴിച്ചിട്ടുണ്ടാവില്ല, കാരണം ഈ ഒരു കിണ്ണത്തപ്പം നമ്മൾ സാധാരണ ഉപയോഗിക്കുന്ന അരികൊണ്ടോ, ഗോതമ്പ് കൊണ്ടോ, മൈദ കൊണ്ടോ ഒന്നുമല്ല തയ്യാറാക്കുന്നത്..

നമ്മുടെ ചെറുപയർ കൊണ്ടാണ്, ചെറുപയർ കൊണ്ട് ഇതുപോലൊരു വിഭവം ആരും തന്നെ ഉണ്ടാക്കിയിട്ടുണ്ടാവില്ല. വളരെയധികം ഹെൽത്തിയും വളരെയധികംരുചികരവുമാണ് ഈ ഒരു ഉപഭോ ചേർക്കുന്ന ചേരുവകൾ കാണുമ്പോൾ തന്നെ നിങ്ങൾക്ക് മനസ്സിലാകും. ഇങ്ങനെയൊക്കെയുള്ള വിഭവങ്ങൾ വേണം ശരിക്കും തയ്യാറാക്കേണ്ടത് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം..

അതിനെ ചെറുപയർ ആദ്യം വെള്ളത്തിൽ ഒന്ന് കുതിരാൻ ആയിട്ട് വയ്ക്കുക നന്നായി കുതിർന്ന ചെറുപയർ മിക്സിയുടെ ജാറിൽ ഇട്ടുകൊടുക്കുക, അതിലേക്ക് കുറച്ച് വെള്ളം കൂടി ഒഴിച്ച് നന്നായിട്ട് അരച്ചെടുക്കുക, ഒട്ടും തരിയില്ലാതെ വേണം അരക്കേണ്ടത്അരച്ചു കഴിഞ്ഞാൽ പിന്നെ ഒരു അരിപ്പയിലേക്ക് ഇതൊന്നു അരിച്ച് ഒഴിക്കുക….

ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ച് കൊടുത്ത് അതിലേക്ക് , ഒരു മുട്ടയും, കോൺ ഫ്ളർ തേങ്ങാ പാൽ ചേർത്ത്ഈ കലക്കി ഈ ഒരു മിക്സ് ഒഴിച്ചുകൊടുത്തു നന്നായി ഇളക്കി യോജിപ്പിക്കുക, ഒന്ന് ഇത് ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് ആവശ്യത്തിന് പഞ്ചസാരയും, നെയ്യും, ജീരകപ്പൊടിയും, ചുക്കുപൊടിയും, ഏലക്ക പൊടിയും,, ചേർത്തു കൊടുക്കാം..

വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച് കുറച്ചു സമയം കഴിയുമ്പോൾ ശരിക്കും പാകത്തിന് ആയി കിട്ടും, ഈ നേരം ഇതിനെ ഒരു പാത്രത്തിലേക്ക് നെയ്യ്തടവിയ ശേഷം അതിലോട്ട് ഒഴിച്ചു കൊടുത്തു സെറ്റ് ആക്കി എടുക്കാവുന്നതാണ്. വളരെയധികം രുചികരവും, ഹെൽത്തിയും ടേസ്റ്റിയുമാണ് ഈ ഒരു പലഹാരം. കുറച്ചു സമയം കഴിയുമ്പോൾ നന്നായിട്ട് കട്ടിയായി കിട്ടുന്നതാണ് അപ്പോൾ സാധാരണ കിണ്ണത്തപ്പം പോലെ നിങ്ങൾക്ക് കട്ട് ചെയ്ത് കഴിക്കാവുന്നതാണ് വളരെ ഹെൽത്തിയാണ് ഈ ഒരു പലഹാരം ഇത് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… Video credits : Hishas cookworld.