ഉറുമ്പിനെ പ്രതിരോധിക്കാൻ ഒരു അടിപൊളി ജൈവമരുന്ന്.. ഇതുമതി ഉറുമ്പിനെ പറ പറപ്പിക്കാൻ.!! | Get rid of Ants in plants Malayalam

Get rid of Ants in plants Malayalam : സ്വന്തമായി വീട്ടുവളപ്പിൽ പച്ചക്കറി കൃഷിയും നടത്തുന്ന എല്ലാവരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ഉറുമ്പ് ശല്യം. ഇവയെ തുരത്താനായി ഒരു ജൈവ കീടനാശിനി എങ്ങനെ തയ്യാറാക്കാം എന്നുള്ളതിനെ കുറിച്ച് നോക്കാം. ഈ ജൈവ മരുന്ന് തയ്യാറാക്കാനായി 20ml വേപ്പെണ്ണയും 20 ഗ്രാം മഞ്ഞൾപ്പൊടിയും 5 ഗ്രാം ബാർ സോപ്പ് ആണ് വേണ്ടത്.

ഒരു ലിറ്റർ വെള്ളം ഒരു പാത്രത്തിൽ എടുത്തതിനുശേഷം അതിലേക്ക് 5 ഗ്രാം ബാർ സോപ്പ് ലയിപ്പിച്ച് എടുക്കു കയാണ് ആദ്യം ചെയ്യേണ്ടത്. അതിനുശേഷം ആയിരിക്കണം വേപ്പെണ്ണയും മഞ്ഞൾ പൊടിയും ചേർക്കേണ്ടത്. സോപ്പ് ലയിപ്പിക്കുമ്പോൾ കുറച്ചു വെള്ളത്തിൽ ലയിപ്പിച്ച് ശേഷമുള്ള വെള്ളത്തി ലേക്ക് കലക്കിയാൽ മതിയാകും. അതുപോലെതന്നെ മഞ്ഞൾപൊടി

ഇടുന്നതിനു മുമ്പായിട്ട് വേപ്പെണ്ണ വെള്ളത്തിൽ ലയിപ്പിച്ച് ശേഷമായിരിക്കണം മഞ്ഞൾപൊടി മിക്സ് ചെയ്യേണ്ടത്. എങ്കിൽ മാത്രമേ ഇവ മൂന്നും നല്ലതുപോലെ വെള്ളവുമായി മിക്സ് ആവുകയുള്ളൂ. മഞ്ഞൾ പൊടിയും കൂടി ഇട്ടു നല്ലതു പോലെ മിക്സ് ചെയ്തു എടുക്കുക. ഉറുമ്പുകൾ ഏറ്റവും കൂടുതൽ നശിപ്പിക്കുന്നത് വള്ളിപ്പയർ ആണ്. ഇവ മൂന്നും മിക്സ് ചെയ്തതിനു ശേഷം

നല്ലതുപോലെ അരിച്ചെടു ക്കുക യാണ് അടുത്തതായി ചെയ്യേണ്ടത്. അരിച്ച് എടുക്കുന്നതിലൂടെ മഞ്ഞൾപ്പൊടിയിലെ തരികൾ ഒക്കെ മാറി ലായനി ആയി ഇവ നമുക്ക് കിട്ടുന്നതാണ്. പിന്നീട് എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ കണ്ടു നോക്കൂ. Video Credits : Malus Family

Comments are closed.