ഇത് ഒരു ഗ്ലാസ്സ് മതി മനസ്സും വയറും നിറയാൻ.. എത്ര കുടിച്ചാലും മടുപ്പ് തോന്നാത്ത ഒരു ഡ്രിങ്ക്.!! Fresh Mint Lemon Juice Recipe Malayalam

Fresh Mint Lemon Juice Recipe Malayalam : ഈ കൊടും വേനലിൽ എത്ര വെള്ളം കുടിച്ചാലും മതി വരില്ല. എന്നാൽ വെള്ളം കുടിച്ച് കുടിച്ച് വയറു നിറയുകയും ചെയ്യും. അതു കൊണ്ട് തന്നെ ആവശ്യത്തിന് പോഷകങ്ങൾ നമ്മുടെ ശരീരത്തിന് ലഭിക്കുകയും ഇല്ല. അതിന് ഒരു പരിഹാരമാണ് ഇതോടൊപ്പം കാണുന്ന വീഡിയോ. വളരെ രുചികരമായ ഈ ഡ്രിങ്ക്

ഉണ്ടാക്കാനും വളരെ എളുപ്പമാണ്. ഇത് ഒരു ഗ്ലാസ്സ് മതി മനസ്സും വയറും നല്ലത് പോലെ നിറയാൻ വേണ്ടിയിട്ട്. വയറിനു നല്ല തണുപ്പ് തരുന്ന ഈ ഡ്രിങ്ക് കുടിച്ചാൽ ഈ സമയത്ത് ഉണ്ടാവുന്ന വയർ എരിച്ചിൽ പോലെയുള്ള അസ്വസ്ഥതകൾക്ക് നല്ല ശമനം ഉണ്ടാവും. നമ്മുടെ വീട്ടിൽ തന്നെ ഉള്ള വളരെ കുറച്ച് സാധനങ്ങൾ ഉപയോഗിച്ച് നമുക്ക് ഈ ഡ്രിങ്ക് ഉണ്ടാക്കാൻ സാധിക്കും.

ഈ ഡ്രിങ്ക് ഉണ്ടാക്കാനായി ഒരു നാരങ്ങയും ഒരു കഷ്ണം ഇഞ്ചിയും ഒരു പച്ചമുളകും ആണ് പ്രധാനമായും വേണ്ടത്. പച്ചമുളകും ഇഞ്ചിയുടെ തൊലി കളഞ്ഞിട്ട് അതും ചെറുതായി അരിഞ്ഞു എടുക്കണം. അത്‌ പോലെ തന്നെ കുറച്ച് പുതിന ഇല കഴുകി മണ്ണൊക്കെ കളഞ്ഞിട്ട് അരിയണം. എടുത്തു വച്ചിരിക്കുന്ന നാരങ്ങ പിഴിഞ്ഞ് എടുക്കണം. കൂടുതൽ നീര് വേണമെങ്കിൽ ഒരു നാരങ്ങയും കൂടി എടുക്കാം.

ഇതെല്ലാം കൂടി ഒരു മിക്സിയുടെ ജാറിൽ ഇട്ട് നല്ലത് പോലെ അടിച്ചെടുക്കണം. ഇത് മിക്സിയിൽ അടിക്കുമ്പോൾ ഒരു ഏലയ്ക്കയും പഞ്ചസാരയും ഒരു നുള്ള് ഉപ്പും ആവശ്യത്തിന് വെള്ളവും കൂടി ചേർത്ത് വേണം അടിക്കാൻ. ഇത് അരിച്ചെടുത്തതിന് ശേഷം ഗ്ലാസിലേക്ക് പകർന്നു കുടിക്കാം. അതിന് മുൻപായി കസ്കസ് കുതിർത്തതും ഐസ് ക്യൂബും കൂടി ഇട്ടാൽ വളരെ നല്ലതാണ്. Video Credit : Malappuram Thatha Vlogs by Ayishu

Comments are closed.