എപ്പിസിയ നിറയെ പൂവിടാൻ ഇതാ ഒരു എളുപ്പ വഴി; ഈ ഒരു സൂത്രം മതി എപ്പിസിയ തഴച്ചു വളരുവാൻ.!! | Episcia plant care
Episcia plant care malayalam : എപ്പിസിയ പ്ലാന്റുകൾ ഗാർഡനിംഗ് ഇഷ്ടപ്പെടുന്നവർക്ക് വളരെ പരിചിതമായ ഒരു ചെടിയാണ്. എപ്പിസിയ പ്ലാന്റുകൾ ഒരുപാട് വെറൈറ്റികൾ ഇപ്പോൾ മാർക്കറ്റുകളിൽ ലഭ്യമാണ്. ഹാങ്ങിങ് രീതിയിലും അല്ലാതെയും വളർത്തിയെടുക്കുന്ന ഇവ കൂടുതൽ ഗാർഡനിങ് പ്രേമികളും ഹാങ്ങിങ് രീതിയിലാണ് വളർത്തി എടുക്കാറുള്ളത്.

വളരെ ഭംഗിയിൽ നിറയെ പൂക്കൾ ഉണ്ടാകുന്നു എന്നുള്ളതാണ് ഈ പ്ലാന്റുകളുടെ വളരെ വലിയൊരു പ്രത്യേകത. അതുപോലെ തന്നെ ഇവയുടെ ഇലകളും കാണാൻ വളരെ പ്രത്യേകം ഒരു ഭംഗിയാണ്. മാത്രമല്ല ഇവയുടെ വെറൈറ്റി അനുസരിച്ച് ഇലകളിൽ മാറ്റങ്ങളും കാണപ്പെടാറുണ്ട്. എന്നിരുന്നാലും പിങ്ക് കളറുകളിലും റെഡ് കളറിലും ആണ്
മിക്ക ചെടികളിലും പൂക്കൾ കാണപ്പെടുന്നത്. വലിയ പരിചരണങ്ങൾ ഒന്നുംതന്നെ ആവശ്യമില്ലാതെ നല്ല രീതിയിൽ വളർത്തിയെടുക്കാൻ പറ്റുന്ന ഒരു ചെടികളാണ് ഇവ. ഇവയ്ക്ക് ലഭിക്കേണ്ടത് രാവിലെയും വൈകുന്നേരങ്ങളിലും ഉണ്ടാകാറുള്ള ഇളം വെയിലുകളാണ്. നട്ടുച്ച സമയങ്ങളിലെ കടുത്ത വെയില് പ്ലാന്റിൽ ഏൽക്കുകയാണ് എങ്കിൽ ഉടനെ തന്നെ
ഇവ കരിഞ്ഞു പോകുന്നതായിരിക്കും. കൂടാതെ ചെറിയ രീതിയിലുള്ള വെള്ളം മാത്രമാണ് ഇവയ്ക്ക് ആവശ്യം. ഇവയുടെ സ്റ്റമ് വളരെ ചെറുതായതിനാൽ കൂടുതൽ വെള്ളം ഒഴിച്ചു കൊടുക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ നശിച്ചു പോകാൻ ഇത് കാരണമാകുന്നു. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണൂ. Video credit : SHANZA’ S Magical Touch