എലിയെ തുരത്തി ഓടിക്കാൻ വീട്ടിലുള്ള ഈ ഒരൊറ്റ സാധനം മാത്രം മതി; ഒപ്പം മറ്റു രണ്ട് എളുപ്പവഴികൾ.!! | Easy way to get rid off rat from Home
വീടിന്റെ പരിസരത്ത് എലിയെ കാണുന്നത് തന്നെ മാനസികമായും ഭയങ്കര ബുദ്ധിമുട്ട് ആണ്. എലി എന്ന് കേൾക്കുമ്പോൾ തന്നെ എലിപ്പനി എന്ന വാക്ക് മനസിലേക്ക് ഓടി വരുന്നതാണ് കാരണം. എലിയുടെ വിസ്സർജ്യത്തിൽ നിന്നും മറ്റും പകരുന്ന രോഗങ്ങൾ വളരെ അപകടകാരികൾ ആണ്. ഇവയെ വീട്ടിൽ നിന്നും വീടിന്റെ പരിസരത്തു നിന്നും തുരത്തുക എന്നത് ശ്രമകരമാണ്.
എലിപ്പത്തായം വച്ച് പിടിക്കാൻ എത്ര ദിവസം ശ്രമിച്ചാൽ ആണ് കഴിയുക. എന്നാൽ വീട്ടിലുള്ള ഈ ഒരൊറ്റ സാധനം മതി എലിയെ വീട്ടിൽ നിന്നും തുരത്താൻ.നമ്മുടെ നാട്ടിൽ സുലഭമായി കിട്ടുന്ന ഒന്നാണ് എരുക്കിന്റെ ഇല. എലിയെ തുരത്താൻ പറ്റിയ ഒന്നാണ് ഇത്. ഒരുപാട് ഗുണങ്ങൾ ഉള്ള ഒന്നാണ് ഇത്. മുട്ടുവേദന ഒക്കെ മാറാൻ ഇത് നല്ലതാണ്. ഒരുപാട് നാറ്റം ഉള്ളത് കൊണ്ട് തന്നെ ഇത് ഉള്ള ഇടങ്ങളിൽ എലി വരികയില്ല.
എലിയുടെ ഹോൾ ഉള്ളയിടത്തു ഇത് ഇടാവുന്നതാണ്. അത് പോലെ എലി വരുന്ന മാർഗം അറിഞ്ഞാൽ അവിടെയും ഇടാവുന്നതാണ്. ഇത് കൈ വച്ച് ഞെരടിയിട്ട് ഇട്ടാൽ മതിയാവും.ഇനി എരിക്കിന്റെ ഇല കിട്ടാത്തവർക്ക് പറ്റിയ ഒന്നാണ് തക്കാളി. തക്കാളി പകുതിയായി മുറിച്ചിട്ട് ശർക്കര പൊടിയും മുളകുപൊടിയും കൂടി കുഴച്ചിട്ട് തക്കാളിയുടെ പുറത്ത് പുരട്ടുക.
എലി വന്ന് കടിക്കുമ്പോൾ അസിഡിറ്റി ഉണ്ടാവും. അങ്ങനെ എലി ആ ഭാഗത്തേക്ക് പിന്നെ വരുകയില്ല.ഇത് പോലെ എലിയെ തുരത്താവുന്ന മറ്റൊരു വിദ്യയും കൂടി ഉണ്ട്. അത് അറിയാനായി ഇതോടൊപ്പം ഉള്ള വീഡിയോ മുഴുവനായും കാണുക. വളരെ വിശദമായി തന്നെ ഈ വീഡിയോയിൽ എല്ലാം കാണിക്കുന്നുണ്ട്.Video Credit : Ansi’s Vlog