കുഴൽ വെള്ളം കാരണം കറ പിടിച്ച ക്ലോസെറ്റ് തൂവെള്ളയാക്കാൻ ഇതൊന്നു ട്രൈ ചെയ്യൂ | Easy way to clean the closest

Easy way to clean the closest Malayalam : ബാത്റൂമിലെ ക്ലോസെറ്റിലും,വാഷ്ബേഴ്സിനിലും പിടിച്ചിരിക്കുന്ന കറകൾ ഇളക്കി കളയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിനായി കടകളിൽ നിന്നും ലഭിക്കുന്ന കെമിക്കലുകൾ ഉപയോഗിച്ചാൽ മിക്കപ്പോഴും വാഷ് ബേസിന്റെയും,ക്ലോസറ്റിന്റെയുമെ ല്ലാം കളർ മങ്ങിപ്പോകുന്ന അവസ്ഥയാണ് ഉണ്ടാകാറുള്ളത്. എന്നാൽ വളരെ കുറഞ്ഞ സമയം കൊണ്ട് കുറഞ്ഞ സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി ബാത്റൂം വെട്ടി തിളങ്ങാനായി പരീക്ഷിക്കാവുന്ന ഒരു വിദ്യയാണ് ഇവിടെ വിശദമാക്കുന്നത്.

ഈയൊരു രീതിയിൽ ബാത്റൂം ക്ലീൻ ചെയ്യുന്നതിനായി ആവശ്യമായിട്ടുള്ളത് പെയിന്റ് കളയാനായി ഉപയോഗിക്കാറുള്ള റിമൂവർ ആണ്. പലരും കരുതുന്നത് നിലത്തോ മറ്റോ വീണ പെയിന്റ് റിമൂവ് ചെയ്യുന്നതിന് മാത്രമാണ് ഇത് ഉപയോഗിക്കുന്നത് എന്നതായിരിക്കും. എന്നാൽ ബാത്റൂം ക്ലീൻ ചെയ്യുന്നതിനും ഈയൊരു റിമൂവർ ഉപയോഗപ്പെടുത്താവുന്നതാണ്. അതിനായി ആദ്യം ഒരു ബ്രഷ് ഉപയോഗപ്പെടുത്തി ക്ലോസറ്റിന്റെ ചുറ്റും റിമൂവർ നല്ലതുപോലെ അപ്ലൈ ചെയ്ത് നൽകണം. അത് കുറച്ചുനേരം റസ്റ്റ് ചെയ്യാനായി വയ്ക്കാം.

അതിനു ശേഷം കുറച്ച് സബീന പൊടി ഇട്ടു കൊടുത്ത് ഒരു സ്ക്രബർ ഉപയോഗിച്ച് ഉരച്ചു കൊടുത്താൽ മതിയാകും. ശേഷം നല്ലതുപോലെ വെള്ളമൊഴിച്ചു ക്ലോസറ്റ് വൃത്തിയാക്കി എടുക്കാവുന്നതാണ്. ഇതേ രീതിയിൽ തന്നെ വാഷ്ബേസിനും വൃത്തിയാക്കി എടുക്കാം. അതിനായി ആദ്യം ഒരു ബ്രഷ് ഉപയോഗിച്ച് പെയിന്റ് റിമൂവ് എല്ലാ ഭാഗത്തും അപ്ലൈ ചെയ്തു കൊടുക്കുക. ഇത് 10 മിനിറ്റ് സെറ്റാകാനായി വയ്ക്കാം.

ശേഷം നേരത്തെ ചെയ്തതുപോലെ എല്ലാ ഭാഗത്തും സബീന പൊടി വിതറി ഒരു സ്ക്രബർ ഉപയോഗിച്ച് ഉറച്ചു കൊടുക്കുക. എല്ലാ കറയും ഇളകിയതിനു ശേഷം വാഷ് ബേസിൻ വെള്ളമൊഴിച്ച് കഴുകി വൃത്തിയാക്കി എടുക്കാവുന്നതാണ്. ഈയൊരു രീതിയിലൂടെ വളരെ എളുപ്പത്തിൽ ബാത്റൂമിലെ കറകളെല്ലാം കളയാനായി സാധിക്കും.കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Easy way to clean the closest

Comments are closed.