ഈ ട്രിക്ക് ചെയ്‌താൽ ഒരു മാസം നിൽക്കുന്ന ഗ്യാസ് 4 മാസമായാലും തീരില്ല.!! തിളച്ച വെള്ളം കൊണ്ട് ഇങ്ങനെ ചെയ്ത മതി.!! | Easy Tip To Save Cooking Gas

Easy Tip To Save Cooking Gas : പാചകവാതകത്തിന്റെ വില ദിനംപ്രതി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അത് ഉപയോഗിച്ചു കൊണ്ടുള്ള പാചകം അത്ര എളുപ്പമുള്ള കാര്യമായി പറയാൻ സാധിക്കില്ല. ജോലി തിരക്കു കാരണം ഇന്ന് മിക്ക വീടുകളിലും വിറകടുപ്പ് ഒഴിവാക്കി ഗ്യാസ് സിലിണ്ടർ ഉപയോഗിച്ചുള്ള പാചകമാണ് കൂടുതലായും നടക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ ഗ്യാസ് ലാഭിക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന്

വിശദമായി മനസ്സിലാക്കാം. അടുക്കള ജോലികൾ ചെയ്യുമ്പോൾ കൂടുതൽ പേരും ചെയ്യുന്ന ഒരു വലിയ അബദ്ധമാണ് ഓരോ തവണത്തേക്കും ആവശ്യമായ വെള്ളം അപ്പപ്പോൾ ചൂടാക്കി https://youtu.be/QwTgm1dIWo8 എന്നത്. ഇങ്ങനെ ഓരോ തവണ വെള്ളം തിളപ്പിക്കാനായി ഗ്യാസ് ഓൺ ചെയ്യുമ്പോഴും ഒരു വലിയ അളവിൽ ഗ്യാസ് നഷ്ടമാകുന്നു. അത് ഒഴിവാക്കാനായി രാവിലെ നേരത്തെ തന്നെ ഒരു വലിയ പാത്രം നിറച്ച് വെള്ളം പിടച്ച്

വെള്ളം തിളപ്പിച്ച് വെക്കാനായി ശ്രദ്ധിക്കുക. പിന്നീട് ചായ വെക്കുന്നതിനും, കടലക്കറി ഉണ്ടാക്കുമ്പോൾ കടല വേവിക്കുന്നതിനും, കുടിക്കാനുള്ള വെള്ളമായുമെല്ലാം ഈ ഒരു ചൂടുവെള്ളം തന്നെ ഉപയോഗപ്പെടുത്താവുന്നതാണ്. ഇതേ ചൂടുവെള്ളം ഉപയോഗപ്പെടുത്തി മറ്റു ചില കാര്യങ്ങൾ കൂടി ചെയ്യാവുന്നതാണ്. അതായത് സിങ്കിൽ നിന്നും ഉണ്ടാകുന്ന പാറ്റ ശല്യം പാടെ ഒഴിവാക്കാനായി തിളപ്പിച്ചുവെച്ച വെള്ളം രാത്രിയിൽ കിടക്കുന്നതിനു മുൻപായി സിങ്കിൽ ഒഴിച്ചു കൊടുത്താൽ മതി.

കൂടാതെ മത്സ്യ,മാംസങ്ങൾ കഴുകുമ്പോൾ സിങ്കിൽ ഉണ്ടാകുന്ന ദുർഗന്ധം ഒഴിവാക്കാനും സിങ്ക് കൂടുതൽ വൃത്തിയായി കിട്ടാനും ചൂടുവെള്ളം ഒഴിച്ചു കൊടുക്കുന്നത് നല്ലതാണ്. തിളപ്പിച്ചു വെച്ച ചൂടുവെള്ളം ബാക്കിയാവുകയാണ് എങ്കിൽ പാത്രങ്ങൾ കഴുകുന്നതിന് വേണ്ടിയും ഇതേ വെള്ളം തന്നെ ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit : Simple tips easy life

Comments are closed.