ഓട്ട് വിളക്ക് വെട്ടിത്തിളങ്ങാൻ ഇങ്ങിനെ ചെയ്ത് നോക്കൂ; ഒരു കഷണം ഓട് മാത്രം മതി.!! ഇനി ഉരച്ചു കഷ്ട്ടപെടേണ്ടാ.!! | Easy Tip To Clean Brass Items.
Easy Tip To Clean Brass Items.!!!! നിലവിളക്കും, ഓട്ടുപാത്രങ്ങളും ഉപയോഗിക്കുമ്പോൾ നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ക്ലാവ് പിടിക്കുന്നത്. പ്രത്യേകിച്ച് സ്ഥിരമായി ഉപയോഗിക്കുന്ന നിലവിളക്കിൽ പോലും ഇങ്ങനെ എണ്ണയുടെ കറ പിടിക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. അതിനായി പല മാർഗങ്ങളും പരീക്ഷിച്ചു പരാജയപ്പെട്ടവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ഒരു രീതിയാണ് ഇവിടെ വിശദമാക്കുന്നത്.

ഈയൊരു രീതിയിൽ നിലവിളക്ക് വൃത്തിയാക്കാനായി ഉപയോഗിക്കുന്നത് ഓടിന്റെ പൊടിയാണ്. അതിനായി ഒരു വലിയ കഷണം ഓട്ട് കഷ്ണം ഒരു ഹാമറോ മറ്റോ ഉപയോഗിച്ച് കവറിനുള്ളിൽ ഇട്ട് നല്ലതുപോലെ പൊടിച്ചെടുക്കണം. അതിനുശേഷം പൊടിച്ചെടുത്തത് ഒരു അരിപ്പയിലേക്ക് ഇട്ട് നേർത്ത തരികളാക്കി മാറ്റാം. ഈയൊരു തരി തുണിയുടെ ചെറിയ കിഴിയിലേക്ക് കെട്ടി അതിനു പുറത്ത് ഒരു തുണി കൂടി ചുറ്റിയ ശേഷം മുകളിൽ ഒന്ന് കെട്ടി കൊടുക്കാം.
ഈയൊരു രീതിയിൽ വിളക്ക് വൃത്തിയാക്കുമ്പോൾ ഉള്ള വ്യത്യാസം തിരിച്ചറിയാനായി ആദ്യം കരി പിടിച്ച വിളക്കിന്റെ ഒരു ഭാഗം മാത്രം വൃത്തിയാക്കി നോക്കാവുന്നതാണ്. അതിനുശേഷം മറ്റ് ഭാഗങ്ങൾ കൂടി ഈ ഒരു രീതിയിൽ വൃത്തിയാക്കി എടുക്കാം. ഇങ്ങനെ ചെയ്യുമ്പോൾ പിന്നീട് വെള്ളം ഒഴിച്ച് വിളക്ക് കഴുകിയെടുക്കേണ്ട ആവശ്യവും വരുന്നില്ല. ഒരു പേപ്പർ ഉപയോഗിച്ച് നല്ലതുപോലെ തുടച്ചു കൊടുത്താൽ മതിയാകും. വിളക്ക് വൃത്തിയാക്കാനായി ചെയ്യാവുന്ന മറ്റൊരു രീതി ഒരു ബൗളിലേക്ക് നാരങ്ങ പിഴിഞ്ഞൊഴിക്കുക.
ശേഷം അതിലേക്ക് അല്പം സോപ്പ് ലിക്വിഡ് കൂടി ഒഴിച്ചു കൊടുക്കാവുന്നതാണ്. ഈയൊരു മിശ്രിതം ഒരു സ്ക്രബർ ഉപയോഗിച്ച് വിളക്കിൽ നല്ലതുപോലെ അപ്ലൈ ചെയ്തു ഉരച്ച് വൃത്തിയാക്കാവുന്നതാണ്. ഇങ്ങിനെ ചെയ്യുമ്പോഴും വിളക്ക് നല്ലത് പോലെ വൃത്തിയാകും.അതിനുശേഷം വെള്ളമൊഴിച്ച് കഴുകി തുടച്ച് വിളക്ക് ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Video Credit : Rajini’s Kitchen