ഇനി ബെഡ് ക്ലീനിങ് എന്തെളുപ്പം.!! എത്ര അഴുക്കു പിടിച്ച ബെഡും വൃത്തിയാക്കാൻ ഇത് ഒരു പിടി മതി; വെള്ളവും വെയിലും വേണ്ട.. | Easy Tip To Clean Bed

Easy Tip To Clean Bed : വീട്ടു ജോലികൾ എളുപ്പമാക്കാൻ ഈ കിടിലൻ ട്രിക്കുകൾ പരീക്ഷിച്ചു നോക്കൂ!! വീട് വൃത്തിയാക്കി വയ്ക്കുക എപ്പോഴും അത്ര എളുപ്പമുള്ള കാര്യമല്ല. മാത്രമല്ല അടുക്കളയിലെ സാധനങ്ങൾ കേടുകൂടാതെ സൂക്ഷിക്കുക എന്നതും കുറച്ചു ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇത്തരം കാര്യങ്ങൾക്കെല്ലാം എളുപ്പത്തിൽ പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ട്രിക്കുകൾ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. കാലങ്ങളായി ഉപയോഗിക്കാതെ സൂക്ഷിച്ച ചെമ്പ് പാത്രങ്ങൾ, വിളക്കുകൾ എന്നിവയെല്ലാം വൃത്തിയാക്കി എടുക്കാൻ ചെയ്യേണ്ടത്

ഒരു കുക്കറിൽ ആവശ്യത്തിന് വെള്ളം നിറച്ച് ഒരു ഉണ്ട പുളിയിട്ട് വിസിൽ അടിപ്പിച്ച് എടുക്കുക എന്നതാണ്. വിസിൽ പോയി അഴുക്ക് പോകാനായി ഇട്ട സാധനം പുറത്തെടുക്കുമ്പോൾ തന്നെ അതിന്റെ നിറം മാറ്റം വന്നിട്ടുണ്ടാകും. പൂർണ്ണമായും അത് വൃത്തിയാക്കി എടുക്കാനായി ഒരു സ്ക്രബർ ഉപയോഗിച്ച് പതിയെ ഉരച്ചു കൊടുക്കാവുന്നതാണ്.സ്ഥിരമായി കിടക്കാൻ ഉപയോഗിക്കുന്ന ബെഡിലെ ചളിയും, കറയുമെല്ലാം എളുപ്പത്തിൽ നീക്കാനായി ഉപയോഗിക്കാവുന്ന ഒരു ട്രിക്കാണ് അടുത്തത്. ബെഡ്ഷീറ്റ് മാറ്റിയശേഷം ബെഡിൽ നിറയെ ബേക്കിംഗ് സോഡ ഇട്ടു കൊടുക്കുക. ഇത് ഒരു 15 മിനിറ്റ് നേരം റസ്റ്റ് ചെയ്യാനായി വെക്കണം.

ശേഷം നല്ല ഗന്ധം ലഭിക്കുന്നതിന് അല്പം ടാൽക്കം പൗഡർ കൂടി വിതറി കൊടുക്കാവുന്നതാണ്. ഇതും ഒരു 15 മിനിറ്റ് വെച്ച ശേഷം ഒരു നീളമുള്ള ബ്രഷ് ഉപയോഗിച്ച് മുഴുവനായും തട്ടിയെടുക്കാവുന്നതാണ്. ബെഡിൽ ഉള്ള ചെറിയ പൊടികൾ കളയാനായി ഒരു കട്ടിയുള്ള തുണി ഉപയോഗിച്ച് തട്ടി കൊടുത്താൽ മതി.അടുക്കളയിൽ സ്ഥിരമായി ഉപയോഗിക്കുന്ന മരക്കൈലുകളിൽ ഫംഗസ് ബാധ വരാതിരിക്കാൻ കഴുകി തുടച്ച ശേഷം അല്പം എണ്ണ തടവി കൊടുത്താൽ മതി. മുട്ട കാലങ്ങളോളം കേടു കൂടാതെ സൂക്ഷിക്കുന്നതിനായി നല്ലതുപോലെ കഴുകി വെള്ളം കളഞ്ഞശേഷം അരിപ്പാത്രത്തിൽ ഇട്ടു വച്ചാൽ മതി.

സ്ഥിരമായി ഉപയോഗിക്കുന്ന കത്രികയുടെ മൂർച്ച പോയാൽ മൂർച്ച കൂട്ടുന്നതിനായി ഒരു ഫോയിൽ പേപ്പർ എടുത്ത് തുടർച്ചയായി കട്ട് ചെയ്യുകയോ, അതല്ലെങ്കിൽ മരുന്നിന്റെ ഉപയോഗശൂന്യമായ സ്ട്രിപ്പുകൾ കട്ട് ചെയ്യിപ്പിക്കുകയോ ചെയ്താൽ മതി. ഇങ്ങനെ ചെയ്യുമ്പോൾ കത്രികയുടെ മൂർച്ച കൂടി വരുന്നതാണ്. ചെറിയ രീതിയിൽ കറുപ്പ് വീണ നേന്ത്രപ്പഴം കേടാകാതെ സൂക്ഷിക്കാനായി തലപ്പുഭാഗത്ത് ഫോയിൽ പേപ്പർ ചുറ്റി കൊടുത്താൽ മതി.ഈ കാര്യങ്ങൾ നിങ്ങളുടെ വീട്ടുജോലികളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്നതാണ്. കൂടുതൽ ട്രിക്കുകൾ അറിയാൻ വീഡിയോ കാണാവുന്നതാണ്.Video Credit : Ramshi’s tips book

Leave A Reply

Your email address will not be published.