1/2 കപ്പ് പച്ചരി മിക്സിയിൽ ഇതുപോലെ ഒന്നടിച്ചെടുത്തു നോക്കൂ! ഉഴുന്നില്ലാതെ പഞ്ഞിപോലൊരു അപ്പം.!!
ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് 1/2 കപ്പ് പച്ചരി കൊണ്ട് ഉഴുന്നൊന്നും ഇല്ലാതെ ഉണ്ടാക്കാവുന്ന പലഹാരത്തിന്റെ റെസിപ്പിയാണ്. നല്ല ചൂട് ചായക്കൊപ്പം നല്ല എരിവുള്ള ടേസ്റ്റിയായിട്ടുള്ള നാലുമണി പലഹാരം എങ്ങിനെയാണ് തയ്യാറാക്കുന്നത് എങ്ങിനെയെന്ന് നോക്കാം. അതിനായി ആദ്യം ഒരു ബൗളിൽ 1/2 കപ്പ് പച്ചരി കഴുകി വൃത്തിയാക്കി 15 മിനിറ്റ് കുതിർക്കാൻ വെക്കുക.

അതിനുശേഷം ഇത് ഊറ്റിയെടുത്ത് മിക്സിയുടെ ചെറിയ ജാറിലേക്ക് ഇടുക. എന്നിട്ട് ഇതിലേക്ക് ചെറിയ കഷ്‌ണം ഇഞ്ചി, 1 കഷ്‌ണം വെളുത്തുള്ളി, 2 പച്ചമുളക്, 2 tbsp അരി ഊറ്റിയെടുത്ത വെള്ളം എന്നിവ ചേർത്ത് നല്ലപോലെ അരച്ചെടുക്കുക. അടുത്തതായി ഒരു ബൗളിലേക്ക് 2 പുഴുങ്ങിയ ഉരുളകിഴങ്ങ് പച്ചക്കറികൾ അരിഞ്ഞെടുക്കുന്ന vegetable grater ൽ നല്ലപോലെ വലുതാക്കി ഗ്രേറ്റ് ചെയ്തെടുക്കുക.
എന്നിട്ട് അതിലേക്ക് നേരത്തെ അരച്ചെടുത്ത അരി, ആവശ്യത്തിന് ഉപ്പ്, കുറച്ച് മല്ലിയില ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. അടുത്തതായി ഇത് കൈകൊണ്ട് കുറേശെ ഉരുട്ടി എടുക്കുക. കൈയിൽ അൽപം എണ്ണ തേച്ച് ചെയ്യുകയാണെങ്കിൽ കൈയിൽ ഒട്ടിപിടിക്കാതെ നമുക്ക് ഉണ്ടാക്കിയെടുക്കാം. എന്നിട്ട് ഇത് ഫ്രൈ ചെയ്തെടുക്കുവാൻ ചൂടായ ഒരു പാനിലേക്ക് അൽപം എണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം അതിലേക്ക് ഉരുളകളാക്കിയ മാവ് ഫ്രൈ ചെയ്തെടുക്കാവുന്നതാണ്.
അങ്ങിനെ നമ്മുടെ അടിപൊളി സ്നാക്ക് തയ്യാറായിട്ടുണ്ട്. റെസിപ്പിയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. നിങ്ങൾ തീർച്ചയായും വീഡിയോ ഒന്ന് കണ്ടു നോക്കണം. വീഡിയോ നിങ്ങൾക്ക് ഇഷ്ടമാകും എന്നു കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ ഉണ്ടാക്കി നോക്കണം. Video Credit : Mums Daily