ഉരുളക്കിഴങ്ങ് ഇങ്ങനെ ചെയ്തു നോക്കൂ സ്വാദ് നിങ്ങൾ അതിശയിച്ചു പോകും.. Easy potato masala recipe malayalam.

Easy potato masala recipe malayalam.!!! ഉരുളക്കിഴങ്ങ് കൊണ്ട് വളരെ രുചികരമായ പലതും തയ്യാറാക്കാറുണ്ട് എന്നാൽ ഉരുളക്കിഴങ്ങ് മാത്രം വച്ചിട്ട് ഇത് തയ്യാറാക്കാൻ ആയിട്ട് വളരെ 5 മിനിറ്റ് സമയം പോലും വേണ്ട ഈ ഒരു കറി ഉണ്ടെങ്കിൽ നമുക്ക് പൊറോട്ടയുടെ കൂടെ ചപ്പാത്തിയുടെ കൂടെ ഇടിയപ്പത്തിന്റെ കൂടെയും ദോശയുടെ കൂടെയും ചോറിന്റെ കൂടെയും ഒക്കെ വളരെ രുചികരമായി കഴിക്കാൻ പറ്റുന്ന നല്ലൊരു കറിയാണിത്.

അതിനെ ഒരു കുക്കർ ആണ് എടുക്കേണ്ടത് കുക്കറിന്റെ ഉള്ളിലേക്ക് ആവശ്യത്തിന് സവാള ഇഞ്ചി ചതച്ചത് വെളുത്തുള്ളി ചതച്ചത് പച്ചമുളകും നന്നായി കഴുകിയെടുത്തത് ഇത്രയും ചേർത്തതിനുശേഷം അതിലേക്ക് ഉരുളക്കിഴങ്ങ് ചെറിയ കഷണങ്ങളായിട്ട് മുറിച്ചത് ചേർത്തുകൊടുത്ത് കുറച്ച് മഞ്ഞൾപ്പൊടി ഉപ്പും ചേർത്ത് കുറച്ചു വെള്ളമൊഴിച്ച് നന്നായിട്ട് ഇതിനെ ഒന്ന് വേവിച്ചെടുക്കാം ഒരു ചീനച്ചട്ടി ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കാശ്മീരി മുളകുപൊടിയും ഗരം മസാലയും ചേർത്തു കൊടുത്ത് നന്നായിട്ട് മൂപ്പിച്ചതിനു ശേഷം വേവിച്ചു വെച്ചിട്ടുള്ള ഈ കൂട്ടത്തിലേക്ക് ഒഴിച്ചു കൊടുക്കുക.

ഇത്രയും ചെയ്തതിനുശേഷം ഇത് നന്നായിട്ട് തിളച്ച് കുറുകി വരുമ്പോൾ നിങ്ങൾക്ക് കാണാൻ വളരെ രുചികരമായ ഒരു കറി അഞ്ചുമിനിറ്റ് കൊണ്ട് തയ്യാറാക്കി എടുക്കാം. പൊറോട്ടയുടെ മുകളിലേക്ക് ചൂടുള്ള കറി ഒഴിച്ചു കഴിഞ്ഞാൽ വളരെ രുചികരം ഹെൽത്തിയും ടേസ്റ്റിയുമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.. Video credits : Sruthis kitchen.

Comments are closed.