കിടിലൻ സൂത്രം!! ഇനി കിലോ കണക്കിന് ഉരുളക്കിഴങ്ങ് വീട്ടിലെ ഗ്രോ ബാഗിൽ തന്നെ ഈസിയായി കൃഷി ചെയ്യാം!! | Easy Potato Growing Tips

Easy Potato Growing Tips : അടുക്കളയിലേക്ക് ആവശ്യമായ പച്ചക്കറികൾ വീട്ടിൽ തന്നെ വളർത്തിയെടുക്കാൻ താല്പര്യപ്പെടുന്നവരാണ് ഇന്ന് മിക്ക ആളുകളും! എന്നാൽ എല്ലാത്തരം പച്ചക്കറികളും ഇത്തരത്തിൽ വീട്ടിൽ തന്നെ വിളയിപ്പിച്ചെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് ഉരുളക്കിഴങ്ങ്, ഉള്ളി,വെളുത്തുള്ളി പോലുള്ള പച്ചക്കറികൾ കടയിൽ നിന്നും വാങ്ങുക തന്നെ വേണ്ടി വരും. എന്നാൽ ഗ്രോ ബാഗ് ഉപയോഗിച്ച് ഉരുളക്കിഴങ്ങ്

എങ്ങനെ വീട്ടിൽ തന്നെ വളർത്തി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം. അതിനായി അത്യാവശ്യം വലിപ്പമുള്ള ഒരു പ്ലാസ്റ്റിക് ചാക്ക് എടുക്കുക. അതിന്റെ അറ്റം ഒരു കയർ ഉപയോഗിച്ച് നല്ലതു പോലെ കൂട്ടി കെട്ടുക. ശേഷം ചാക്ക് പുറം മറിച്ച് എടുക്കണം. ഇങ്ങിനെ ചെയ്യുമ്പോൾ ചാക്കിൽ മണ്ണ് നിറച്ചാലും അത് ഉരുണ്ട ആകൃതിയിൽ തന്നെ ഇരിക്കുന്നതാണ്. അതിനു ശേഷം ചാക്കിന് അകത്തേക്ക് അല്പം കരിയില ഇട്ട് അതിനു മുകളിൽ കുമ്മായം ഇട്ട് ട്രീറ്റ് ചെയ്തു വെച്ച മണ്ണ് ഇട്ടു കൊടുക്കുക.

അതിനു മുകളിലേക്ക് വീണ്ടും കുറച്ച് കരിയില ഇട്ടു കൊടുക്കണം.വാഴയുടെ ഇല ഉണങ്ങിയതെല്ലാം ഇതിൽ ഉപയോഗിക്കാവുന്നതാണ്. അതിന് മുകളിലേക്ക് വളം ചേർത്ത മണ്ണിന്റെ കൂട്ടാണ് ഇട്ട് കൊടുക്കേണ്ടത്. ചാണകപ്പൊടി, എല്ലുപൊടി,വളപ്പൊടി എന്നിവ നല്ലതുപോലെ മണ്ണിൽ മിക്സ് ചെയ്താണ് ഈ ഒരു പോട്ട് മിക്സ് തയ്യാറാക്കുന്നത്. അതിന് ശേഷം മുളപ്പിക്കാനായി മാറ്റി വെച്ച ഉരുളക്കിഴങ്ങ് ഓരോന്നായി വ്യത്യസ്ത അകലത്തിൽ ചാക്കിലെ മണ്ണിലേക്ക് നട്ടു പിടിപ്പിക്കാവുന്നതാണ്.

അതിനു മുകളിലേക്ക് വീണ്ടും കുറച്ച് കരിയില ഇട്ടു കൊടുക്കണം.വാഴയുടെ ഇല ഉണങ്ങിയതെല്ലാം ഇതിൽ ഉപയോഗിക്കാവുന്നതാണ്. അതിന് മുകളിലേക്ക് വളം ചേർത്ത മണ്ണിന്റെ കൂട്ടാണ് ഇട്ട് കൊടുക്കേണ്ടത്. ചാണകപ്പൊടി, എല്ലുപൊടി,വളപ്പൊടി എന്നിവ നല്ലതുപോലെ മണ്ണിൽ മിക്സ് ചെയ്താണ് ഈ ഒരു പോട്ട് മിക്സ് തയ്യാറാക്കുന്നത്. അതിന് ശേഷം മുളപ്പിക്കാനായി മാറ്റി വെച്ച ഉരുളക്കിഴങ്ങ് ഓരോന്നായി വ്യത്യസ്ത അകലത്തിൽ ചാക്കിലെ മണ്ണിലേക്ക് നട്ടു പിടിപ്പിക്കാവുന്നതാണ്.അതിന് മുകളിലേക്ക് വീണ്ടും അല്പം കൂടി പോട്ട് മിക്സ് ഇട്ട് പൂർണമായും കവർ ചെയ്ത് നൽകണം. കുറഞ്ഞത് രണ്ടാഴ്ച ഇങ്ങനെ വയ്ക്കുമ്പോൾ തന്നെ ഗ്രോ ബാഗിൽ ചെടി മുളച്ച് വരുന്നതായി കാണാവുന്നതാണ്. അത്യാവശ്യം സമയമെടുത്താണ് ഉരുളക്കിഴങ്ങ് വിളവ് എടുക്കേണ്ടത്.കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Video Credit : AG World

Leave A Reply

Your email address will not be published.