വെറും 20 മിനുട്ടിൽ തയ്യാറാക്കാം ഒരു കിടിലൻ പാലട പായസം! ആരും ചെയ്യാത്ത രീതിയിൽ അടിപൊളി പാലട!! | Easy Paalada Payasam Recipe

Easy Paalada Payasam Recipe : ഇന്ന് നമ്മൾ ഇവിടെ തയ്യാറാക്കാൻ പോകുന്നത് വളരെ ഈസിയായിട്ടുള്ള ഒരു അടിപൊളി പാലടയുടെ റെസിപ്പിയാണ്. 20 മിനുറ്റുകൊണ്ട് നമുക്ക് ഈ പാലട ഉണ്ടാക്കിയെടുക്കാവുന്നതാണ്. അപ്പോൾ എങ്ങിനെയാണ് എളുപ്പത്തിൽ ഈ പാലട തയ്യാറാക്കുന്നത് എന്ന നോക്കാം. ഈ പാലട റെസിപ്പിയുടെ യുടെ ചേരുവകൾ താഴെ വിശദമായി കൊടുത്തിട്ടുണ്ട്.

Rice ada 100grmMilk 1litterSugar 6to 8tbspAlpenliebe 15 nos / caramel condensed milk 8tbspWater 1cup (250ml)Salt one pinchGhee 1/2tsp / butter 1tsp

ആദ്യം ഒരു പാനിൽ വെള്ളം നിറച്ച് അടുപ്പത്തു വെച്ച് ചൂടാക്കുക. വെള്ളം നല്ലപോലെ തിളച്ചുവരുമ്പോൾ തീ ഓഫാക്കി അതിലേക്ക് അട ചേർത്ത് കൊടുക്കാവുന്നതാണ്. എന്നിട്ട് ഒന്ന് ഇളക്കിയ ശേഷം അപ്പോൾ തന്നെ ഒരു അരിപ്പയിൽ ഇട്ട് വെള്ളമൊഴിച്ച് കഴുകിയെടുക്കുക. അടുത്തതായി ഒരു കുക്കറിൽ ഒരു ലിറ്റർ പാൽ ഒഴിച്ച് അടുപ്പത്തുവെച്ചു ചൂടാക്കുക.

എന്നിട്ട് അതിലേക്ക് 1 കപ്പ് വെള്ളം ചേർത്ത് കൊടുക്കുക. അടുത്തതായി ഇതിലേക്ക് Alpenliebe മിട്ടായിയോ അല്ലെങ്കിൽ caramel condensed milk ചേർത്ത് കൊടുക്കാവുന്നതാണ്. ബാക്കി പാലടയുടെ പാചകരീതി വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. രണ്ടുതരത്തിലും ഉണ്ടാക്കുന്ന വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. നിങ്ങളും ഇതുപോലെ പാലട ഉണ്ടാക്കി നോക്കൂ.. Video credit: Chitroos recipes

Leave A Reply

Your email address will not be published.