ഈ രഹസ്യങ്ങൾ അറിഞ്ഞാൽ എന്നും ഉണ്ടാക്കി കഴിക്കും..Ghee rice recipe malayalam.

Ghee rice recipe malayalam.!!! ഈ രഹസ്യങ്ങൾ അറിഞ്ഞാൽ എന്നും ഉണ്ടാക്കി കഴിക്കും. ഇതുപോലെ ഒരു ചോറാണ് തയ്യാറാക്കുന്നത് കഴിച്ചു കൊണ്ടിരിക്കാൻ തോന്നും, നല്ല നെയ്യുടെ വാസനയുള്ള ഒരു ചോറ് സാധാരണ നമ്മുടെ നെയ്ച്ചോറ് തയ്യാറാക്കുമ്പോൾ എങ്ങനെയൊക്കെയാണ് തയ്യാറാക്കുന്നത് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്, എന്നാൽ വളരെ എളുപ്പത്തിൽ മറ്റൊരു രീതിയിൽ നമുക്ക് നെയ്യ് ചോറ് തയ്യാറാക്കി നോക്കാം എന്നുള്ളതാണ് പറയുന്നത്..

അതിനായി ഒരു ഉരുളി വച്ച് അതിലേക്ക് ആവശ്യത്തിനു നെയ്യ് ഒഴിച്ചുകൊടുത്ത്, അതിലേക്ക് സവാള ചേർത്ത്, നന്നായിട്ട് മൂപ്പിച്ചെടുക്കുക. അതിനുശേഷം അതിലോട്ട് അണ്ടിപ്പരിപ്പ് ചേർത്തുകൊടുത്ത്, വീണ്ടും മൂപ്പിക്കുക, മുന്തിരിയും ചേർത്ത് കൊടുത്ത് പട്ടയും, ചേർത്തു കൊടുത്ത് കുറച്ച് ഏലക്കയും ചേർത്ത്, കൊടുത്തതിനുശേഷം നന്നായിട്ട് ഇതിനെ മൂപ്പിച്ചെടുക്കുക. ഒപ്പം തന്നെ കുറച്ച് ക്യാരറ്റ് ചെറുതായി അരിഞ്ഞതും ചേർത്തു കൊടുക്കാം…

ഇത്ര നന്നായി മൂത്തുകഴിയുമ്പോൾ അരിയെടുത്ത് നന്നായി കഴുകി വൃത്തിയാക്കി വെള്ളമൊക്കെ വാർന്നു കളഞ്ഞിട്ട് ഇതിലേക്ക് ചേർത്തുകൊടുത്തത് നന്നായിട്ട് മൂപ്പിച്ചെടുക്കുക, നെയിൽ നന്നായിട്ട് ഈ അരി ഒന്ന് ചൂടായി വറുത്തെടുത്തതിനുശേഷം മാത്രം വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് വേവിച്ചെടുക്കുക, വളരെ രുചികരമായ ഒരു ചോറാണ് ഇതിന്റെ കൂടെ നല്ല രുചികരമായ ഒരു ചിക്കൻ കറിയും ചേർത്ത് കഴിക്കാവുന്നതാണ് അവസാനമായി മുകളിൽ കുറച്ച് നെയ്യ് കൂടി ചേർത്തു കൊടുക്കാം…

വളരെ രുചികരവും, ഹെൽത്തിയും, ടേസ്റ്റിയും ആയിട്ട് ഉള്ള നല്ലൊരു വിഭവമാണ് ഇത്… എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. ഇതൊരു ലഞ്ച് ബോക്സിൽ കൊടുത്തുവിട്ടു കഴിഞ്ഞാൽ ഇതിന്റെ സ്വാദ്😋 അതുപോലെതന്നെ ഗസ്റ്റ് വരുമ്പോൾ തയ്യാറാക്കാനും, നമുക്ക് വേഗത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ല രുചികരമായിട്ടുള്ള ഒരു വിഭവമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും വീഡിയോ ഇഷ്ടമായാൽ നിങ്ങൾ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.. Video credits : Sruthis kitchen.