ഒരിക്കൽ ഇങ്ങനെ ഉണ്ടാക്കിയാൽ പിന്നെ എന്നും ചായക്കടി ഇതു തന്നെ ആകും; അത്രക്ക് ടേസ്റ്റാണേ!! | Easy Evening Snacks
Easy Evening Snacks In Malayalam : ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് വളരെ ടേസ്റ്റിയായ ഒരു സ്നാക്ക് റെസിപ്പിയാണ്. നെയ്യപ്പത്തിന്റെ ഒക്കെ രുചിയുളള ഒരു അടിപൊളി പലഹാരമാണിത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ഈ സ്നാക്ക് തയ്യാറാക്കുന്നത് എങ്ങിനെയെന്ന് നോക്കാം. അതിനായി ആദ്യം ഒരു ബൗളിലേക്ക് 1/2 കപ്പ് റവ എടുക്കുക.
എന്നിട്ട് ഇതിലേക്ക് 1/2 കപ്പ് ഗോതമ്പുപൊടി, 1/2 കപ്പ് മൈദ, 1/2 കപ്പ് പഞ്ചസാര, ഒരു നുള്ള് ഉപ്പ് എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കുക. അതിനുശേഷം ഇതിലേക്ക് ഇളംചൂടുള്ള വെള്ളം കുറേശെ ആയി ഒഴിച്ച് കൊടുത്ത് നല്ലപോലെ കലക്കിയെടുക്കുക. ഏകദേശം 1 1/4 കപ്പ് ചെറിയ ചൂടോടുകൂടിയ വെള്ളം ആവശ്യമായി വരും ഇങ്ങനെ മാവ് കലക്കിയെടുക്കുവാൻ.

മാവിന്റെ പാകം എങ്ങിനെയെന്ന് വീഡിയോയിൽ നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വെള്ളം കൂടിപ്പോകാതെ ശ്രദ്ധിക്കണം. ഇനി ഇത് ഒരു അരമണിക്കൂർ സമയം റെസ്റ്റ് ചെയ്യാൻ എടുത്തുവെക്കുക. അതിനുശേഷം ഇതിലേക്ക് നല്ല ഫ്ലേവർ കിട്ടാനായിട്ട് 1/2 tsp ഏലക്കായ പൊടിച്ചത്, 2 നുള്ള് ബേക്കിംഗ് സോഡയും കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കുക.
അങ്ങിനെ നമ്മുടെ മാവ് റെഡിയായിട്ടുണ്ട്. ഇനി ഇത് നമുക്ക് ഫ്രൈ ചെയ്തെടുക്കണം. അതിനായി ചൂടായ ഒരു പാനിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് ചൂടാക്കുക. എണ്ണ നല്ലപോലെ ചൂടായി വരുമ്പോൾ തീ കുറച്ചു വെച്ച് നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന മാവിൽ നിന്നും കുറേശെ ഒരു കയിലുകൊണ്ട് എണ്ണയിലേക്ക് ഇട്ടു കൊടുക്കാം. Video credit: Amma Secret Recipes