ക്രീം ബണ്ണിനെക്കാൾ ഇരട്ടി രുചിയിൽ വീട്ടിൽ തയ്യാറാക്കാം ഡോണറ്റ്. Easy donuts recipe

Easy donuts recipe. നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാം ഡോണറ്റ്, സാധാരണ വിദേശരാജ്യങ്ങൾ മാത്രം തയ്യാറാക്കിയിരുന്ന ഡോണറ്റ് നമുക്ക് കടകളിൽ കിട്ടാൻ തുടങ്ങിയപ്പോൾ അതൊരു കൗതുകം തന്നെയായിരുന്നു പക്ഷേ ഈ ഡോണറ്റ് നമുക്ക് ഒരുപാട് ഇഷ്ടത്തോടെ കൂടി നമുക്ക് പല ഫ്ലേവറുകളിൽ വാങ്ങിക്കാൻ സാധിച്ചപ്പോൾ ഇത് വീട്ടിൽ എങ്ങനെ തയ്യാറാക്കാം എന്നുള്ള ചിന്ത കൂടി വന്നു ഇത് വളരെ എളുപ്പമാണ് വീട്ടിൽ തയ്യാറാക്കി എടുക്കാൻ ഒരുപാട് ഇഷ്ടമുള്ള കുട്ടികളുടെ വലിയവരുടെ ഒരുപാട് പ്രിയപ്പെട്ട ഈ ഒരു പലഹാരം നമുക്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

ഡോണറ്റ് തയ്യാറായിട്ട് ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് മൈദാമാവ് എടുത്ത് അതിലേക്ക് ഒരു നുള്ള് ഉപ്പും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്തു യോജിപ്പിക്കുക ഇതൊന്നും മിക്സ് ആയി കഴിഞ്ഞതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് ആവശ്യത്തിന് ചൂട് പാലും പഞ്ചസാരയും ഈസ്റ്റ് ചേർത്ത് നന്നായിട്ട് കലക്കി വയ്ക്കുക അതിനുശേഷം ഇതൊന്ന് കലങ്ങി കഴിഞ്ഞതിനു ശേഷം മൈദമാവ് അതിലേക്ക് ചേർത്ത് കൊടുക്കാം.

ഒപ്പം തന്നെ ഒരു മുട്ട പൊട്ടിച്ചതും കൂടി ഇതിലേക്ക് ചേർത്ത് നന്നായി കൈകൊണ്ട് മിക്സ് ചെയ്തു യോജിപ്പിച്ച് ചപ്പാത്തിക്കൊക്കെ പരത്തുന്നതുപോലെ കുറച്ചുകൂടി ലൂസ് ആയിട്ട് നന്നായി പരത്തിയെടുക്കുക പരസ്യമാവിന് ഒരു പലകയിൽ വച്ച് നന്നായി വീണ്ടും പരത്തി വട്ടത്തിലുള്ള ഷേപ്പ് ആക്കിയെടുക്കുക.

ഈ ഷേപ്പ് ആക്കുന്നതിന് മുമ്പ് മാവൊരു രണ്ടുമണിക്കൂർ അടച്ചു വയ്ക്കുന്നത് നന്നായിരിക്കും മാവ് നന്നായി പാകത്തിന് ആയതിനുശേഷം മാത്രമേ ഇത് പരത്തി വട്ടത്തിൽ മുറിച്ചെടുക്കാൻ പാടുള്ളൂ അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ നന്നായി തിളച്ചു കഴിയുമ്പോൾ അതിലേക്ക് കുറച്ചുവെച്ച് ഇത് ഓരോന്നും വറുത്ത് കോരുക വർഗ്ഗങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക സമയം എടുത്ത് പുറമെയും ഉൾഭാഗം നല്ല ക്രിസ്പി ആയിട്ട് തന്നെ ആയി വരണം അങ്ങനെ ആയി വന്നാൽ മാത്രമേ ഡോണറ്റിന്റേതായ ടേസ്റ്റ് ഉണ്ടാവുകയുള്ളൂ.

തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Fathimas curryworld