ഒരു കുപ്പിയുണ്ടെങ്കിൽ ഇനി എത്ര പൊടി പിടിച്ച ജനലും ഫ്ലോറും ഈസിയായി ക്ലീൻ ചെയ്യാം; അടിപൊളി 4 ടിപ്പുകൾ.!! | Easy Cleaning Tips

Easy Cleaning Tips Malayalam : വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം ജനലും ഫ്ലോറും ഒക്കെ വൃത്തിയാക്കുക എന്നത് വലിയ ഒരു കടമ്പ തന്നെയാണ്. ജനലിന് ഉണ്ടാകുന്ന പൊടിപടലങ്ങളും പല്ലി കാഷ്ടം പോലെയുള്ള ഉള്ള അഴുക്കുകളും നീക്കുക എന്നത് പ്രയാസമേറിയ ഒരു പരിപാടി തന്നെയാണ്. ദിവസത്തിൻറെ പകുതിയെങ്കിലും ഇത്തരം ജോലികൾക്കായി അവർക്ക് നീക്കി വെക്കേണ്ടി വരുന്നു.

എന്നാൽ സമയം ഇല്ലാത്തവർക്കും ഇത്തരം പ്രശ്നങ്ങൾ ധാരാളം അലട്ടുന്നവർക്കും ഉള്ള എളുപ്പ വഴിയാണ് ഇന്ന് പരിചയപ്പെടുന്നത്. ജനലിന് പടിയിലും മറ്റും ഉള്ള പല്ലി കാഷ്ടം ഉൾപ്പെടെയുള്ള അഴുക്കു നീക്കം ചെയ്യാനായി ആദ്യം ചെയ്യേണ്ടത് ഉപയോഗശൂന്യമായ ഒരു ബ്രഷ് എടുക്കുക. എന്നിട്ട് ആ ഭാഗത്ത് ലേശം വെള്ളം തൊട്ടു ഉരയ്ക്കുക. നന്നായി ഉരയ്ക്കുകയാണെങ്കിൽ ഈ ഭാഗത്തെ പെയിൻറ് പൊടിഞ്ഞു ഇളകുന്നതിന് കാരണമായേക്കാം.

അതിനാൽ ബ്രഷ് ഉപയോഗിച്ച് പതിയെ ഉരച്ച് കഴുകിയശേഷം ഒരു തുണി ഉപയോഗിച്ച് അവിടെ വൃത്തിയാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഈ രീതിയിൽ തന്നെ ഫ്ലോറിലെ ടൈൽ കട്ടിങ്ങിൽ മറ്റുമുള്ള അഴുക്കും നീക്കം ആവുന്നതാണ്. അടുത്തതായി ജനൽ കമ്പിയിലെ പൊടിയും മാറാലയും നീക്കുന്നത് ഒരു കുപ്പി ഉപയോഗിച്ച് എങ്ങനെ ചെയ്യാം എന്നാണ് പറയാൻ പോകുന്നത്.

അത് വേനൽക്കാലം ആകുമ്പോൾ തന്നെ മാറാല ഉണ്ടാകുന്നതും പൊടി പിടിക്കുന്നതും സർവ്വസാധാരണം ആവുകയാണ്. അതുകൊണ്ടു തന്നെ ഉപയോഗശൂന്യമായ ഒരു കുപ്പി മിനറൽ വാട്ടറോ മറ്റോ എടുത്ത ശേഷം അതിൻറെ മുകൾഭാഗം കട്ട് ചെയ്തെടുക്കുക. ബാക്കി ചെയ്യേണ്ട കാര്യങ്ങൾ വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. Easy Cleaning Tips. Video credit : Ansi’s Vlog

Leave A Reply

Your email address will not be published.