ഒരു തവി ദോശമാവ് കൊണ്ട് ഒരു സൂപ്പർ വളം.!! | Dosa Batter Fertilizer tips For Plants.
Dosa Batter Fertilizer tips For Plants Malayalam: നല്ലൊരു ഓർഗാനിക് ഫേർട്ലൈസർസ് നിർമ്മിക്കുന്ന രീതിയെക്കുറിച്ച് പരിചയപ്പെടാം. എല്ലാ വിധത്തിലുള്ള പച്ചക്കറികളിലും ഇവ നമുക്ക് പ്രയോജനപ്പെടുത്തി എടുക്കാൻ കഴിയും. കറിവേപ്പ് തഴച്ചു വളരുന്നതിനും അതുപോലെ തന്നെ തക്കാളി, പച്ചമുളക് തുടങ്ങിയ എല്ലാ പച്ചക്കറി വിളകളിലും നമുക്ക് ഇത് ഉപയോഗപ്രദം ആക്കാം. പൂച്ചെടികളിൽ നല്ലപോലെ പൂക്കൾ വിടരുന്നതിനും അതുപോലെ വരുന്ന പൂക്കൾ

നല്ല ഭംഗിയിൽ വലിപ്പത്തിൽ ഇരിക്കുന്നതിനും ഈ ഫെർട്ടിലൈസേഴ്സ് ഉപയോഗിക്കാം. ഇത് നമുക്ക് വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് തന്നെ വളരെ പെട്ടെന്ന് തന്നെ നിർമ്മിച്ച് എടുക്കാവുന്നതാണ്. ഈ വളം തയ്യാറാക്കാനായി ആദ്യമായി ആവശ്യമായിട്ടുള്ളത് ദോശമാവ് ആണ്. ദോശ ഉണ്ടാക്കാനായി മാവ് അരച്ച് കഴിയുമ്പോൾ അല്പം മാവ് വളത്തിന് വേണ്ടി മാറ്റിവച്ചാൽ മതിയാകും. അരിയും ഉഴുന്നും ഉലുവയും ഒക്കെ ഉപയോഗിച്ച് തയ്യാറാക്കുന്ന ദോശമാവിൽ ചെടികളുടെ വളർച്ചയ്ക്ക്
ആവശ്യമായ ധാരാളം മൂലകങ്ങൾ അടങ്ങിയിരിക്കുന്നു. കൂടാതെ ചെടികളുടെ പ്രൊഡക്ടിവിറ്റി കൂട്ടുന്നതിനും ഇത് ചെടികളെ സഹായിക്കുന്നു. ദോശമാവ് അടങ്ങിയിരിക്കുന്ന പ്രധാന ഘടകം അരി ആയതുകൊണ്ടു തന്നെ ചെടിയുടെ വളർച്ചയ്ക്ക് ഇത് നല്ല രീതിയിൽ സഹായിക്കും. അടുത്തതായി ഇതിൽ അടങ്ങിയിരിക്കുന്ന ഒന്നാണല്ലോ ഉഴുന്ന്. ഉഴുന്നിൽ ധാരാളമായി പ്രോട്ടീനും ചെടികൾക്ക് ആവശ്യമായ എൻ പി കെ ഒക്കെ അടങ്ങിയിരിക്കുന്നു.
കൂടാതെ ഇതിൽ അടങ്ങിയിരിക്കുന്ന ഒരു പ്രധാനപ്പെട്ട ഘടകമാണ് ഉലുവ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ.. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ അടുക്കള തോട്ടമുള്ളവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. Video credit : URBAN ROOTS
Comments are closed.