ഇത് വെച്ചോ അമ്മേ!! അമ്പലമുറ്റത്ത് നിന്ന അമ്മൂമ്മയ്ക്ക് ആരുമറിയാതെ ഒരു പിടി നോട്ടുകള്‍ ചുരുട്ടി കയ്യില്‍ കൊടുക്കുന്ന ദിലീപേട്ടൻ.Dileep Helping A Mother At D149 Movie Pooja.

Dileep Helping A Mother At D149 Movie Pooja Malayalam : ദിലീപിനെ നായകനാക്കി അരുൺ ഗോപി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ബാന്ദ്ര. രാമലീല’ എന്ന വിജയ ചിത്രത്തിന് ശേഷം അരുണ്‍ ഗോപിയും ദിലീപും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയോടെയാണ് ബാന്ദ്ര എത്തുന്നത്. സിനിമയുടെ എല്ലാ വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. എന്നാൽ ഈ ചിത്രത്തിന്റെ പിന്നാലെ ദിലീപ് അഭിനയിക്കുന്ന പുതു ചിത്രത്തിന്റെ പൂജയും ദിലീപുമായി ബന്ധപ്പെട്ട മറ്റു ചില വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

കഴിഞ്ഞ ദിവസം നടൻ ഇന്നസെന്റിന്റെ മര ണവുമായി ബന്ധപ്പെട്ട എല്ലാ താരങ്ങളും തങ്ങളുടെ ഓർമ്മക്കുറിപ്പുകളും മറ്റുമായി സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ എല്ലാവരും തന്റെതായ തിരക്കുകളിലേക്ക് വീണ്ടും ഒതുങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നടൻ ദിലീപിന്റെ പുതിയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. പുതുച്ചിത്രത്തിന്റെ പൂജയുമായി ബന്ധപ്പെട്ട് നടൻ ദിലീപ് ക്ഷേത്ര ദർശനത്തിന് എത്തിയപ്പോൾ ഒരു സ്ത്രീ അപേക്ഷയുമായി എത്തുകയും

ഇവർക്ക് പണം നൽകുകയും ചെയ്യുന്ന ദിലീപിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ദിലീപ് ചെയ്യുന്ന ഈ പ്രവർത്തി മാധ്യമ കണ്ണുകൾ ഒപ്പുകയും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ആയിരുന്നു. നടൻ ഇന്നസെന്റിന്റെ സംസ്കാര ചടങ്ങിൽ ഉടനീളം സജീവ സാന്നിധ്യമായിരുന്നു നടൻ ദിലീപ്. നിറകണ്ണുകളോടെ ആ ചടങ്ങിൽ പങ്കെടുത്ത ദിലീപിനെ പ്രേക്ഷകർ ഓർക്കുന്നു. ദിലീപ് അഭിനയിക്കുന്ന ഈ പുതു ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് വിനീത് കുമാറാണ്. ദിലീപിന്റെ 149 മത്തെ ചിത്രമാണിത്.

തമന്നയാണ് ദിലീപിന്റെ ബാന്ദ്ര എന്ന ചിത്രത്തിൽ നായികയായി എത്തുന്നത്. തമന്നയോടൊപ്പം മറ്റൊരു തെന്നിന്ത്യൻ നടി കൂടി ചിത്രത്തിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. ശരത് കുമാര്‍, ഈശ്വരി റാവു, വിടിവി ഗണേഷ്, ഡിനോ മോറിയ, ആര്യന്‍ സന്തോഷ്, സിദ്ദീഖ്, ലെന, കലാഭവന്‍ ഷാജോണ്‍ തുടങ്ങി വന്‍ താരനിര തന്നെ ബാന്ദ്രയിൽ അണിനിരക്കുന്നുണ്ട്. വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് ബാന്ദ്രയുടെ നിർമ്മാണം. ഷാജി കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സാം സി.എസ് സംഗീതം ഒരുക്കുന്നത്. Dileep Helping a Mother at D149 Movie Pooja