വീട്ടിൽ ടേബിൾ ഫാൻ ഉണ്ടെങ്കിൽ കുറഞ്ഞ സമയത്തിനുള്ളിൽ ഏ സി ആക്കി മാറ്റാം!! Cooler Making Tips Malayalam
Cooler Making Tips Malayalam : കടുത്ത ചൂടിനെ എങ്ങനെ പ്രതിരോധിക്കണമെന്ന് അറിയാതിരിക്കുകയാണ് മലയാളികൾ. അതുകൊണ്ടു തന്നെ ഇന്ന് മിക്ക വീടുകളിലും ഏ സിയുടെ ഉപയോഗം കൂടുതലായി കണ്ടുവരുന്നു. എന്നാൽ എസി വാങ്ങുന്നതിന് മാത്രമല്ല അത് കഴിഞ്ഞ് വരുന്ന കറണ്ട് ബിൽ അടയ്ക്കുക എന്നതും വലിയ ഒരു കടമ്പ തന്നെയാണ്.

ഇത്തരം സാഹചര്യങ്ങളിൽ ഏ സി ഇല്ലാതെ തന്നെ വീട്ടിലുള്ള ടേബിൾ ഫാനിനെ ഏ സിയുടെ അതേ ഇഫക്ട് കിട്ടുന്ന രീതിയിലേക്ക് എങ്ങനെ മാറ്റിയെടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ടേബിൾ ഫാനിനെയാണ് ഇവിടെ ഏ സിയുടെ രീതിയിലേക്ക് മാറ്റിയെടുക്കുന്നത്. അതിനായി ആദ്യം തന്നെ ആവശ്യമായിട്ടുള്ളത് രണ്ട് വലിപ്പമുള്ള ഒഴിഞ്ഞ വാട്ടർ ബോട്ടിലുകൾ ആണ്. അതിന്റെ അടിഭാഗം കുറച്ച് മാത്രം ബാക്കി നിൽക്കുന്ന
രീതിയിൽ കട്ട് ചെയ്ത് വയ്ക്കുക. രണ്ട് ബോട്ടിലിലും ഇതേ രീതിയിൽ തന്നെയാണ് ചെയ്തെടുക്കേണ്ടത് . അതിനുശേഷം അടപ്പിന്റെ ഭാഗത്ത് നിന്നും കുറച്ച് താഴേക്ക് വിട്ട് നടുക്ക് വരുന്ന ഭാഗത്തായി ഒരു സ്പാനറോ മറ്റോ ചൂടാക്കി കുപ്പിയുടെ ചുറ്റും ഓട്ടകൾ ഇട്ടു നൽകുക. പിന്നീട് അത് ഫാനിലേക്ക് ഫിറ്റ് ചെയ്ത് നൽകുകയാണ് വേണ്ടത്. ടേബിൾ ഫാനിന്റെ രണ്ട് ഭാഗങ്ങളിൽ ഒരു ഭാഗം എടുത്ത് മാറ്റിയ ശേഷമാണ് കുപ്പി അറ്റാച്ച് ചെയ്ത് നൽകുന്നത്.
മാത്രമല്ല കുപ്പി അറ്റാച്ച് ചെയ്യാനായി പ്ലാസ്റ്റിക് ടാഗ് ആണ് ഉപയോഗിക്കുന്നത്. കുപ്പിയിലെ ഓട്ടയുടെ ഉള്ളിലൂടെ പ്ലാസ്റ്റിക് ടാഗ് ഇട്ട് അത് ഫാനിന്റെ അഴിച്ചുവെച്ച ഭാഗത്തിലേക്ക് അറ്റാച്ച് ചെയ്ത് നൽകുകയാണ് വേണ്ടത്.രണ്ടു കുപ്പികളും രണ്ടു വശത്തായി അറ്റാച്ച് ചെയ്ത് നൽകി അതിനകത്ത് ഐസ്ക്യൂബ്സ് ഇട്ട് കൊടുക്കാവുന്നതാണ്. ശേഷം ഫാൻ വീണ്ടും പഴയ രീതിയിലേക്ക് ആക്കി ഫിറ്റ് ചെയ്ത് ശേഷം ഓൺ ചെയ്യുമ്പോൾ നല്ല തണുത്ത കാറ്റ് ലഭിക്കുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Shabizone