അടുക്കള വേസ്റ്റ് ഇനി കളയണ്ട! 30 ദിവസം കൊണ്ട് അടിപൊളി കമ്പോസ്റ്റ് റെഡി; അതും 2 രീതിയിൽ.!! | Compost making in plant pot

Compost making in plant pot. വളരെ സിമ്പിൾ ആയി ഈസിയായി ഒരു മാസം കൊണ്ട് ഫ്ലാറ്റിൽ താമസിക്കുന്നവർക്ക് വരെ ദുർഗന്ധം ഒന്നും ഇല്ലാതെ നിർമ്മിച്ചെടുക്കുന്ന കമ്പോസ്റ്റിനെക്കുറിച്ച് പരിചയപ്പെടാം. ഇതിനായി തിരഞ്ഞെടുക്കേണ്ടത് കുറച്ച് വലുപ്പമേറിയ ചെടിച്ചട്ടി ആണ്. മാത്രമല്ല ചെടിച്ചട്ടിയിൽ ഹോളുകൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ഇതിനകത്തേക്ക് കുറച്ചു പത്ര പേപ്പർ കീറി ഇട്ടു കൊടുക്കുകയാണ് ചെയ്യേണ്ടത്. ഇങ്ങനെ ചെയ്യുന്നതിന് കാരണം കമ്പോസ്റ്റ് ഉണ്ടാക്കുന്ന സമയത്ത് കുറച്ച് അധികം വെള്ളം ഉണ്ടാവുകയാണെങ്കിൽ അത് പത്രം വലിച്ചെടുക്കും എന്നതാണ്. എന്നിട്ട് ഇതിലേക്ക് ഒരു ദിവസത്തെ പച്ചക്കറിയുടെ വേസ്റ്റ് മുഴുവൻ ഇടുകയാണ് ചെയ്യേണ്ടത്. പെട്ടെന്ന് കമ്പോസ്റ്റ് തയ്യാറാക്കണം എങ്കിൽ ചെറിയ പീസ് ആയിരിക്കണം ഇടേണ്ടത്. മുട്ടയുടെ തോട് നല്ലപോലെ പൊടിച്ചും

പഴത്തൊലി ചെറുതായി കട്ട് ചെയ്തതിനു ശേഷം ആയിരിക്കണം ഇതിലേക്ക് ഇടേണ്ടത്. വേവിച്ചിട്ടുള്ള ഭക്ഷണ സാധനങ്ങൾ, നോൺവെജ് ഭക്ഷണ സാധനങ്ങൾ, ബേക്കറിയിൽ നിന്നും കിട്ടുന്ന ഭക്ഷണ സാധനങ്ങൾ, പഞ്ചസാര തുടങ്ങിയവ ഒന്നും ഇതിലേക്ക് ചേർക്കുവാൻ പാടുള്ളതല്ല. വേസ്റ്റ് ഇട്ടതിനുശേഷം ഇതിലേക്ക് കുറച്ച് ഉണങ്ങിയ കരിയിലകൾ ഇട്ടുകൊടുക്കുക.

ന്യൂട്രിയൻസ് കൂട്ടുക എന്നുള്ളത് മാത്രമല്ല ചട്ടിക്ക് ഉള്ളിലെ വായു സഞ്ചാരം കൂട്ടാനും ഇത് സഹായിക്കുന്നു. നല്ലപോലെ കട്ടികുറഞ്ഞ ഇല ഉണ്ടെങ്കിൽ അത് ഇട്ടു കൊടുക്കുന്നതായിരിക്കും ഏറ്റവും നല്ലത്. കമ്പോസ്റ്റ് നെ പറ്റിയുള്ള വിശദ വിവരങ്ങൾ അറിയുവാനായി വീഡിയോ മുഴുവനായി നിങ്ങൾ ഒന്ന് കണ്ടു നോക്കൂ. Compost making in plant pot. Video credit : Safi’s Home Diary