ഇവ നിങ്ങൾ കരുതുന്നത് പോലെ അത്ര നിസ്സാരക്കാർ അല്ല ചകിരിയുടെ തൊണ്ടുകൾ വെറുതെ കളയല്ലേ.!! | | Coconut Husk Planter Ideas

Coconut husk planter ideas Malayalam : ചകിരിയുടെ തൊണ്ട് കൊണ്ട് നമുക്ക് വളരെ എളുപ്പത്തിൽ ചെയ്യുവാനായി സാധിക്കുന്ന പാന്റിങ് ഐഡിയാസുകൾ എന്തൊക്കെയാണെന്ന് നോക്കാം. ആദ്യമായി നല്ലതുപോലെ കുഴിയുള്ള ചകിരിയുടെ തൊണ്ട് നാലെണ്ണം എടുത്ത് അതിനകത്ത് ചകിരി ക്ലീൻ ചെയ്തു മാറ്റി ഇവയുടെ കട്ടിയുള്ള വശത്ത് ചെറുതായി പെയിന്റ് കൊണ്ട് പോളിഷ് ചെയ്ത് മധ്യഭാഗത്തായി ഒരു തുളയിട്ട് കൊടുക്കണം. ഇതിനായി ഇരുമ്പ് കമ്പി ചൂടാക്കിയതിനുശേഷം ഹോളിട്ടു കൊടുത്താൽ മതിയാകും.

വീട്ടിൽ ചെടി നടാനായി ഉപയോഗിക്കുന്ന സാധാരണ പോട്ട് ഒരെണ്ണം എടുത്തതിനുശേഷം അത്യാവശ്യം വലിപ്പമുള്ള മുളവടി അതിനുള്ളിൽ വെച്ച്ചെറിയ കല്ലുകളും മണ്ണും കൊണ്ട് അവ നിറയ്ക്കുക. എന്നിട്ട് വടിയുടെ ഒരേ അളവിൽ നാലു ഭാഗത്തായി മാർക്ക് ചെയ്യുക. അതേ പോലെ തന്നെ പിവിസി പൈപ്പ് കട്ട് ചെയ്ത് സ്റ്റിക്കിന് ഉള്ളിലൂടെ അവ ഇറക്കി വയ്ക്കുക.

അടുത്തതായി നമ്മൾ നേരത്തെ ഹോളിട്ട് മാറ്റിവെച്ച ചകിരി ഇറക്കി വെച്ച് മുകളിലായി വീണ്ടും പൈപ്പ് ഇറക്കിവെച്ച് ഈ രീതിയിൽ ക്രമീകരിച്ചെടുക്കുക. ഒരു ചകരിയുടെ തൊണ്ട് അതിനു മുകളിലായി പിവിസി പൈപ്പ് എന്ന രീതിയിൽ വേണം ക്രമീകരിച്ചെടുക്കാൻ. ഇങ്ങനെ തൊണ്ടിലേക്ക് പോട്ടിംഗ് മിക്സ്‌ കുറേശ്ശെയായി ഇട്ടതിനുശേഷം അവയിൽ നമുക്ക് മണി പ്ലാന്റ്പോലുള്ള ചെടികൾ നടാവുന്നതാണ്.

മഴക്കാലങ്ങളിൽ പൂപ്പൽ മുതലായവ വറാതിരിക്കാനായി ചകിരിയുടെ തോണ്ടിലേക്ക് വാർണിഷ് അടിച്ചു കൊടുക്കുന്നത് നല്ലതാണ്. ഇവ വീടിനുള്ളിൽ ഫ്ലോറിൽ ഒക്കെ അലങ്കരിച്ചു വെക്കാവുന്ന രീതിയിലുള്ള ഒരു പ്ലാന്റിങ് ഐഡിയയാണ്. മറ്റു പ്ലാന്റിങ് ഐഡിയകൾ ഏതൊക്കെയാണെന്നും അവ എങ്ങനെ നമുക്ക് അലങ്കരിക്കാം എന്നും ഉള്ളതിനെക്കുറിച്ച് വിശദമായി അറിയാൻ വീഡിയോയിൽ നിന്നും.Video Credit : SHANZA’ S Magical Touch