ഉരച്ചു കഴുകി ബുദ്ധിമുട്ടണ്ട! കഞ്ഞിവെള്ളം ഉപയോഗിച്ച് തുണികളിലെ എത്ര വലിയ കരിമ്പനും ഈസിയായി ഇളക്കി കളയാം.!! | Cloth Cleaning Tips using Rice water

Cloth Cleaning Tips using Rice water. ഇനി മുതൽ കരിമ്പൻ തല്ലിയ തുണികളെ ഉരച്ചു കഴുകി ബുദ്ധിമുട്ടണ്ട.. വീട്ടിൽ കഞ്ഞി വെള്ളം ഉണ്ടോ? ഇതാ ഒരു എളുപ്പവഴി… നിനക്ക് ഇവിടെ എന്താ ഇത്രയ്ക്ക് പണി? അവൾ അങ്ങ് മലമറിക്കുകയാണെന്നാ വിചാരം. മിക്ക വീട്ടമ്മമാരും കേൾക്കുന്ന വാചകം ആണ് ഇതൊക്കെ. പുറത്തു നിന്നും നോക്കുന്നവർക്ക് നാല് നേരത്തെയും ഭക്ഷണം ഉണ്ടാക്കുന്നതും തുണി അലക്കുന്നതും വീട് അടിച്ച് വാരി തുടയ്ക്കുന്നതും മാത്രമാണ് വീട്ടിലെ പെണ്ണുങ്ങൾക്ക് ആകെ ഉള്ള ജോലികൾ.

എന്നാൽ ഓരോ വീട്ടമ്മയ്ക്കും അറിയാം വീടിന്റെ ഏത് ദിശയിലേക്ക് തിരിഞ്ഞാലും പണികൾ മാത്രമേ ഉള്ളൂ എന്നത്. മക്കൾ നിരത്തി ഇടുന്ന മേശ അടുക്കി വയ്ക്കുന്നത് ആവട്ടെ ഷോ കേസിലെ സാധനങ്ങൾ പൊടി തട്ടി വയ്ക്കുന്നതാവട്ടെ. അങ്ങനെ ചെറിയ ചെറിയ നൂറ് പണികൾ ആണ് ഒരു വീട്ടമ്മ ചെയ്യുന്നത്. താഴെ കാണുന്ന വീഡിയോയിൽ ഉള്ളത് ഓരോ വീട്ടമ്മയ്ക്കും ഏറെ ഗുണപ്രദമായ ചില പൊടിക്കൈകൾ ആണ്.

ഈ വീഡിയോ കണ്ട് പരീക്ഷിച്ചു നോക്കിയാൽ തന്നെ അറിയാം എന്തെളുപ്പത്തിൽ ഇവ ചെയ്ത് തീർക്കാൻ സാധിക്കും എന്നത്. ഇതൊക്കെ ചെയ്യാൻ വീട്ടിൽ തന്നെയുള്ള സാധനങ്ങൾ മാത്രം മതി എന്നതാണ് പ്രത്യേകത. അത്‌ കൊണ്ട് തന്നെ പണച്ചിലവും അധികം ആവില്ല.മീൻ കഴുകി കഴിഞ്ഞ് അതിലുള്ള ഉളുമ്പ് മണം പോവാനായിട്ട് സാധാരണ കല്ലുപ്പും മറ്റും ഒക്കെ ഉരച്ചു കഴുകുകയാണ് പതിവ്. അടുത്ത് മീൻ കഴുകുമ്പോൾ ഇനി പറയുന്ന രീതിയിൽ ചെയ്ത് നോക്കുക.

കുറച്ചു അരിപ്പൊടി എടുത്തിട്ട് മീനിൽ നല്ലത് പോലെ തേച്ചു പിടിപ്പിക്കുക. അതിന് ശേഷം കഴുകിയാൽ മീനിന്റെ ഉളുമ്പ് നാറ്റം ഒക്കെ പോയിട്ടു നല്ലത് പോലെ വൃത്തിയാവും.തുണികളിലെ കരിമ്പൻ കളയാനായിട്ട് കഞ്ഞിവെള്ളം തിളപ്പിച്ചിട്ട് സോപ്പ് പൊടി ഇടണം. തുണി ഇതിൽ മൂന്ന് മണിക്കൂർ എങ്കിലും മുക്കി വച്ചിട്ട് എടുത്ത് കഴുകിയാൽ മതി. ഇത് പോലെ മറ്റു ചില പൊടിക്കൈകളും വീഡിയോയിൽ ഉണ്ട്.Video Credit : SN beauty vlogs