ചിരട്ട ഉണ്ടോ! ഈ കടുത്ത ചൂടിൽ ഇനി ഇല പറിച്ച് മടുക്കും.. കറിവേപ്പില പറിക്കാം ഈ സൂത്രം അറിഞ്ഞാൽ.!! | Chiratta Curry leaves Cultivation Tips Malayalam
Chiratta Curry leaves Cultivation Tips Malayalam : കൊടും വേനലിൽ ഉണങ്ങി നിൽക്കുന്ന ഒന്നാണ് കറിവേപ്പ് ചെടി. ഇങ്ങനെ മുരടിച്ചു നിൽക്കുന്ന ചെടിയെ തിരികെ നല്ലത് പോലെ വളർത്തുന്നത് എങ്ങനെ എന്നാണ് ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നത്.നമ്മൾ വീട്ടിൽ സ്ഥിരം കത്തിച്ചു കളയുന്നതോ കുപ്പയിൽ എറിയുന്നതോ ആയ ഒന്നാണ് ചിരട്ട. ഈ ചിരട്ട ഉപയോഗിച്ച് ചെടിയുടെ ചുറ്റിനും തടം ഉണ്ടാക്കുക എന്നതാണ് ആദ്യം നമ്മൾ ചെയ്യേണ്ടത്. ഇതിന്റെ ഉള്ളിൽ വേണം വളം ഒക്കെ ഇടേണ്ടത്.
ആദ്യം കുറച്ചു കഞ്ഞിവെള്ളം നല്ലത് പോലെ നേർപ്പിച്ചു എടുക്കണം. ഒപ്പം കുറച്ചു ചാരം കൂടി ചേർക്കണം. ഇങ്ങനെ ചെയ്‌താൽ ഇലപ്പുള്ളി രോഗങ്ങൾ ഒന്നും ചെടിക്ക് ഉണ്ടാവില്ല. അടുക്കളയിലെ വേസ്റ്റ് ഈ ചിരട്ട കൊണ്ടുള്ള തടത്തിൽ ഇടുക. സവാള തൊലിയോ പഴത്തൊലിയോ മുട്ടത്തോടോ ഒക്കെ ഇങ്ങനെ ഇട്ടു കൊടുക്കുന്നത് നല്ലതാണ്.

ഇതു വഴി എൻ പി കെ വളം ചെടിക്ക് ലഭിക്കും. ഒപ്പം കുറച്ചു ചാരവും മണ്ണും കൂടി ഇടുക. അതിന് ശേഷം വീഡിയോയിൽ കാണുന്നത് പോലെ വീണ്ടും ഒരു നിര ചിരട്ട നിരത്തിയിട്ട് കഞ്ഞിവെള്ളവും ചാരവും ചെടിക്ക് നൽകുക.ഇങ്ങനെ ചെയ്യുന്നതിലൂടെ പുതിയ തളിർ ഇലകൾ ഉണ്ടാകാനും ചെടി നല്ലത് പോലെ വളരാനും സഹായിക്കുന്നതാണ്.
അപ്പോൾ ചിരട്ട എങ്ങനെയാണ് നിരത്തുന്നതെന്നും അതിലേക്ക് വളം എങ്ങനെയാണ് ചേർക്കുന്നത് എന്നും അറിയാനായി വീഡിയോ മുഴുവനായും കണ്ടു നോക്കുമല്ലോ. വീഡിയോ കണ്ടാൽ മാത്രം പോരാ. ഇതു പോലെ ചെയ്ത് വീട്ടിലെ കറിവേപ്പില ചെടിയെ സംരക്ഷിക്കുകയും വേണം. ഇനി മുതൽ എന്നാൽ നിങ്ങൾക്ക് കറിവേപ്പില പുറത്തു നിന്നും വാങ്ങേണ്ടി വരുകയേ ഇല്ല. Video Credit : POPPY HAPPY VLOGS