ഇനി ഒരു കിലോ കൂർക്ക വെറും 3 മിനിറ്റിൽ ക്ലീൻ ചെയ്യാം; കൈയും വേണ്ടാ കത്തിയും വേണ്ടാ.. ഈ രീതി ഒന്ന് ട്രൈ ചെയ്തു നോക്കൂ.. | Chinese potato cleaning tips malayalam.

Chinese potato cleaning tips malayalam.!!!കൂർക്ക കഴിച്ചിട്ട് ഇല്ലാത്തവരായി ആരും തന്നെ കാണില്ല. കൂർക്കം നമുക്ക് ഇഷ്ടപ്പെട്ട ഒരു പച്ചക്കറിയാണ്. എന്നാൽ കൂർക്ക വാങ്ങി കഴിഞ്ഞാൽ നാം നേരിടുന്ന പ്രശ്നങ്ങൾ തന്നെയാണ് കൂർക്ക ക്ലീൻ ചെയ്ത് എടുക്കുക എന്നുള്ളത്. ധാരാളം ഔഷധഗുണങ്ങൾ അടങ്ങിയ കൂർക്ക എങ്ങനെ കത്തി പോലും ഉപയോഗിക്കാതെ എങ്ങനെ ക്ലീൻ ചെയ്തെടുക്കാം എന്ന് നോക്കാം. ഇതിനായി ആദ്യം

വേണ്ടത് ഒരു വലയാണ് ആണ്. കിണർ മൂടുന്നത് കൊതുകുവല അതുപോലെതന്നെ ഉള്ളി ഒക്കെ വാങ്ങുന്ന നെറ്റുകൾ ഉണ്ടാവുമല്ലോ. അതുപോലെ ഒരു നെറ്റ് എടുത്ത് അതിലേക്ക് നമുക്ക് ആവശ്യമുള്ള കൂർക്ക ഇട്ടതിനുശേഷം നല്ലപോലെ ഒന്ന് കഴുകി എടുക്കുക. നമ്മൾ കുതിരാൻ ഒന്നും വെക്കേണ്ട ആവശ്യമില്ല. ചെറുതായിട്ട് എല്ലാ ഭാഗങ്ങളിലും ഒന്നു നനഞ്ഞ അതിനുശേഷം അമ്മിക്കല്ലു

കരിങ്കല്ല് അങ്ങനെയുള്ള അതിനുമുകളിൽ ഈ കൂർക്ക ഒന്നു ഇടിച്ചു കൊടുക്കുക. നമ്മൾ ഇനി ചാക്കിലും തുണിയിലും ഒക്കെ വെച്ചിട്ട് ചെയ്തതിനേക്കാൾ ഏറ്റവും എളുപ്പം ഉള്ളതാണ് ഇതുപോലെ വലകളിൽ ഇട്ടു ചെയ്യുന്നത്. ചെറിയ ഹോൾ ഉള്ള വലകൾ ആണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ അതിലെ അഴുക്കുകൾ പുറത്തു പോകുന്നതാണ്. അപ്പോൾ ചെറുതായിട്ട് നിലത്ത്

അടിച്ചു കഴിഞ്ഞതിനു ശേഷം ഒരു പൈപ്പിന് ചുവട്ടിൽ വച്ച് കഴുകി എടുക്കുമ്പോൾ അതിലെ തൊലികളും അഴുക്കും എല്ലാം പെട്ടെന്ന് തന്നെ പോകുന്നതായി കാണാം. അങ്ങനെ ഈ രീതിയിൽ വളരെ എളുപ്പത്തിൽ നമുക്ക് കൂർക്ക ക്ലീൻ ചെയ്ത് എടുക്കാവുന്നതാണ്. ഇതു തന്നെ എല്ലാവരും അവരവരുടെ വീടുകളിൽ ട്രൈ ചെയ്തു നോക്കുമല്ലോ. Video Credits : Grandmother Tips