ചാരത്തിന്റെ കൂടെ ഇതുകൂടി ചേർക്കൂ.. നിങ്ങൾ ഇനി പച്ചമുളക് പറിച്ചു മടുക്കും നിങ്ങൾ.!! | Chilli Plant Fertilizer
Chilli Plant Fertilizer!!!പച്ചമുളക് കൃഷിയിലെ മുരടിപ്പുകൾ മാറ്റി നല്ല രീതിയിൽ കായ പിടുത്തം ഉണ്ടാകാനുള്ള കിടിലൻ ടിപ്പിനെ കുറിച്ച് അറിയാം. അടുക്കളത്തോട്ടത്തിൽ എല്ലാവരും നട്ടുവളർത്താൻ ആഗ്രഹിക്കുന്ന ഒരു ചെടിയാണ് പച്ചമുളക്. എന്നാൽ ഇത് കൃഷി ചെയ്യുന്നവർക്ക് അറിയാം കൃഷി ചെയ്യുമ്പോൾ തന്നെ മുരടിപ്പും പലതരം കീടബാധകളും ഏറ്റ് ചെടി വല്ലാതെ നശിച്ചുപോകും എന്ന്.

നല്ല പരിചരണം കൊടുക്കുന്നതിന് ഒപ്പം തന്നെ ഇലകളുടെ അടിഭാഗവും എപ്പോഴും ശ്രദ്ധിച്ചു കൊണ്ടിരിക്കേണ്ടത് അത്യാവശ്യമാണ്. പച്ചമുളക് ചെടികളിൽ ഉണ്ടാകുന്ന വെള്ളിച്ചകൾ തുടങ്ങിയ എല്ലാവിധ കീടബാധകളും അകറ്റാനും അതുപോലെ തന്നെ മുരടിപ്പ് ഒക്കെ മാറികിട്ടി നല്ല രീതിയിൽ വളരാനും നല്ല കായ പിടുത്തം കിട്ടാനും ഒക്കെ സഹായിക്കുന്ന നല്ലൊരു ജൈവ ലായനിയെ കുറിച്ച് നോക്കാം.
ചെടികളിൽ മുരടിപ്പ് ബാധിച്ചിട്ടുണ്ടെങ്കിൽ ആ ഭാഗങ്ങൾ ഒക്കെ പ്രൂൺ ചെയ്തു കൊടുക്കുന്നത് വളരെ നല്ലതാണ്. ഒരു ലിറ്റർ വെള്ളം എടുത്ത് അതിലേക്ക് മൂന്ന് സ്പൂൺ ചാരം ചേർത്ത് കൊടുക്കുക. ഇതിനായി വിറക് കത്തിച്ച ചാരം തന്നെ എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇതിലേക്ക് അടുത്തതായി ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് ഇളക്കുക.
അടുത്തതായി ഇവ അരിച്ചെടുത്ത് ഒരു സ്പ്രേ ബോട്ടിലിലേക്ക് ഒഴിച്ച് വൈകുന്നേരങ്ങളിൽ സ്പ്രേ ചെയ്തു കൊടുക്കുന്നത് വളരെ നല്ലതാണ്. സൂര്യപ്രകാശം ഉള്ള സമയത്ത് സ്പ്രേ ചെയ്തു കൊടുക്കാൻ പാടില്ല. പച്ചമുളകിൽ മാത്രമല്ല എല്ലാവിധ ചെടികളിലും നമുക്ക് ഈ രീതി ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വിഡിയോ മുഴുവനായും കാണൂ.. Video credit : URBAN ROOTS