ചെറുപഴം ഒരു തവണ ഇങ്ങനെ ചെയ്തു നോക്കൂ.. ചെറുപഴം ഇനി ഇങ്ങനെയും; ഇതിന്റെ രുചി വേറെ ലെവലാ!!

Cherupazham Snack Recipe Malayalam : ഇന്ന് നമ്മൾ ഉണ്ടാക്കാൻ പോകുന്നത് ചെറുപഴം കൊണ്ട് വളരെ ടേസ്റ്റിയായിട്ടുള്ള ഒരു അടിപൊളി സ്നാക്ക് ആണ്. ചെറുപ്പഴവും കോഴിമുട്ടയും കൊണ്ടാണ് നമ്മൾ ഇത് ഉണ്ടാക്കിയെടുക്കുന്നത്. അതിനായി നമുക്ക് ആവശ്യമുള്ളത് 3 ചെറുപഴമാണ്. ഇത് നമ്മൾ പഴംപൊരിക്ക് കട്ട്ചെയ്തെടുക്കുന്നതു പോലെ എടുക്കുക. പിന്നീട് നമുക്ക് ആവശ്യമുള്ളത് അരിപൊടിയാണ്.

ഒരു പാത്രത്തിൽ അരിപൊടിയെടുത്ത് അതിൽ കഷ്ണങ്ങളാക്കിയ ചെറുപഴം മുക്കിയെടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റിവെക്കുക. അടുത്തതായി ഒരു ബൗളിൽ 2 കൊഴുമുട്ട പൊട്ടിച്ചൊഴിക്കുക. എന്നിട്ട് ഇതിലേക്ക് 1 1/ 2 tbsp പഞ്ചസാര ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. പിന്നീട് ഇതിലേക്ക് 1/2 കപ്പ് മൈദ, 1 tbsp കടലമാവ്, 1 tbsp അരിപൊടി, ഒരു നുള്ള് ബേക്കിംഗ് സോഡ,

1/4 tsp മഞ്ഞൾപൊടി, ഒരു നുള്ള് ഉപ്പ് എന്നിവ വെള്ളം ചേർത്ത് നല്ലപോലെ കുഴച്ചെടുക്കുക. 1/2 മണിക്കൂറിനു ശേഷം എണ്ണ ഒഴിച്ച് ചൂടാക്കിയ പാത്രത്തിലേക്ക് പഴം മാവിൽ മുക്കി എണ്ണയിൽ ഫ്രൈ ചെയ്തെടുക്കാം. എങ്ങിനെയാണ് ഇത് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്.

ഇതുപോലെ ഒരു പ്രാവശ്യം നിങ്ങളും വീട്ടിൽ ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കരുതേ.. ഇതുപോലെ നിങ്ങളും വീട്ടിൽ ഉണ്ടാക്കൂ.. Video credit: Ladies planet By Ramshi

Leave A Reply

Your email address will not be published.