ചേമ്പില കൊണ്ട് വ്യത്യസ്തമായിട്ട് ഒരു പലഹാരം തയ്യാറാക്കി എടുക്കാം. Chembila murukku recipe malayalam.
Chembila murukku recipe malayalam. ചേമ്പില കൊണ്ട് വളരെ വ്യത്യസ്തമായ ഒരു പലഹാരം തയ്യാറാക്കി എടുക്കാൻ അതിനായിട്ട് ആദ്യം ചേമ്പില നന്നായിട്ട് കഴുകി വൃത്തിയാക്കി എടുത്തതിന്റെ നാരൊക്കെ കളഞ്ഞതിനുശേഷം ചെറിയ കഷണങ്ങളായിട്ട് മുറിച്ചു മാറ്റിവയ്ക്കുക ചേമ്പില ആയതുകൊണ്ട് തന്നെ ഈ ഒരു മുറുക്കിന് വളരെയധികം പ്രത്യേകതകളുണ്ട് ഒന്നാമതായി നല്ല ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ചേമ്പില രണ്ടാമത് പല നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിലും ചേമ്പില വച്ചിട്ട് പലതരം വിഭവങ്ങൾ തയ്യാറാക്കാറുണ്ട് കേരളത്തിൽ നമ്മൾ ചേമ്പില വച്ചിട്ട് പലതരം കറിയും തോരനും തയ്യാറാക്കാറുണ്ട് എങ്കിലും ഇതുപോലെ ചേമ്പില വെച്ച് ഒരു മുറുക്ക് ആദ്യമായിട്ടായിരിക്കും തയ്യാറാക്കുന്നത്.

നല്ല രുചികരമായി കഴിക്കാൻ പറ്റുന്ന ഈയൊരു മുറുക്ക് ആദ്യം കുഴക്കുന്നതിനായിട്ട് മാവ്എടുക്കണം എന്ന് നോക്കാം അതിനായിട്ട് കടലമാവും കുറച്ച് അരിപ്പൊടിയും പിന്നെ കുറച്ച് കായപ്പൊടിയും മുളകുപൊടിയും ഉപ്പും ചേർത്ത് കൊടുത്ത് നന്നായിട്ട് കുഴച്ചെടുക്കുക അതിലേക്ക് സോയ സോസ് കൂടി ചേർത്തു കൊടുത്ത് വേണം നന്നായിട്ട് കുഴച്ചെടുക്കേണ്ടത് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കൂടി ചേർത്തു കൊടുത്താൽ ഇതിന് ഒരു പ്രത്യേക ഫ്ലേവർ കിട്ടും അതിനുശേഷം മാവ് നന്നായിട്ട് വെള്ളമൊഴിച്ചു കുഴച്ചു കഴിഞ്ഞാൽ പിന്നെ ചെയ്യേണ്ടത് ചേമ്പില ചെറുതായി അരിഞ്ഞത് കൂടി ഇതിലേക്ക് ചേർത്ത് കൊടുത്ത് വീണ്ടും നന്നായി കുഴച്ചെടുക്കുക സേവനയിലേക്ക് നിറച്ചു കൊടുത്തതിനു ശേഷം.
ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് എണ്ണ നന്നായി ചൂടായി കഴിയുമ്പോൾ അതിലേക്ക് ഇത് പിഴിഞ്ഞൊഴിച്ചു കൊടുക്കുക സാധാരണ തയ്യാറാക്കുന്ന പോലെ തന്നെ രണ്ടു സൈഡും നന്നായി മൊരിഞ്ഞു വരുമ്പോൾ ഇത് എടുക്കാവുന്നതാണ് ഉള്ളത് നല്ല രീതിയിൽ മൂസാനം കിട്ടുന്നതാണ് ചേർക്കുന്ന ചേരുവകളുടെ പ്രത്യേകതകളും ചേമ്പിലയതുകൊണ്ടും തന്നെ ഇത് വളരെയധികം രുചികരമായിട്ടുള്ള ഒന്നാണ് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Pachila hacks