ചക്ക ഇങ്ങനെ പൊരിച്ചു കഴിച്ചിട്ടുണ്ടോ ? പഴംപൊരി മാറി നിൽക്കും.!! Chakkapazham Pori Recipe Malayalam

Chakkapazham Pori Recipe Malayalam : “ചക്ക ഇങ്ങനെ പൊരിച്ചു കഴിച്ചിട്ടുണ്ടോ ? പഴംപൊരി മാറി നിൽക്കും” ചക്ക ധാരാളമായി കിട്ടിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണല്ലോ ഇത്. ഈ ഒരു കാലഘട്ടത്തിൽ ചക്കയുള്ള ഒട്ടുമിക്ക വീടുകളിലും പല തരത്തിലുള്ള ചക്ക വിഭവങ്ങൾ തയ്യാറാക്കാറുണ്ട്. അത്തരത്തിൽ ചക്ക ഉപയോഗിച്ച് എല്ലാവര്ക്കും വളരെയധികം ഇഷ്ടപ്പെടുന്ന ഒരു വിഭവം തയ്യാറാക്കുന്ന വിധം പരിചയപ്പെട്ടാലോ..

ആവശ്യമായ ചേരുവകൾചക്ക (ഇടത്തരം പഴുത്തത്)മൈദപ്പൊടി – രണ്ട് കപ്പ്മഞ്ഞപ്പൊടി -മുക്കാൽ ടീസ്പൂൺജീരകം-ഒന്നര ടീസ്പൂൺപഞ്ചസാര- കാൽ കപ്പ

ആവശ്യമായ സാധനങ്ങൾ മുകളിൽ പറയുന്നുണ്ട്. തയ്യാറാക്കുന്ന വിധം : ആദ്യം തന്നെ ചക്കപ്പഴം വെട്ടി ചുള പറിച്ചു കുരു കളഞ്ഞു വൃത്തിയാക്കി വയ്ക്കുക. മറ്റൊരു പാത്രം എടുത്ത് അതിൽ മൈദ, ജീരകം, മഞ്ഞപ്പൊടി, പഞ്ചസാര എന്നിവ വെള്ളമൊഴിച്ച് കുറുക്കിയെടുക്കുക. പൊരിക്കാൻ ആവശ്യമായ പരുവത്തിൽ വേണം കുറുക്കിയെടുക്കാൻ. പഴംപൊരി തയ്യാറാക്കുന്നതുപോലെ..

ഒരു ചട്ടിയിലേക്ക് എണ്ണ ഒഴിച്ച് ചൂടാകാൻ വെക്കുക. എണ്ണ ചൂടായശേഷം ഓരോ ചക്കപ്പഴവും മൈദയിൽ മുക്കി പൊരിച്ചെടുക്കുക. സ്വാദിഷ്ടമായ ചക്ക പഴം പൊരി തയ്യാറായി. തയ്യാറാക്കുന്നവിധം വിഹാദാമായി അറിയുവാൻ വീഡിയോ കാണൂ.. Video Credit : Village Cooking – Kerala