ആരും കൊതിയോടെ കഴിക്കും ഈ കിടിലൻ പായസം.. ഈ വിഷുവിന് രുചിയോടെ വിളമ്പാൻ ചക്ക പായസം.!! Chakka Payasam Recipe Malayalam

Chakka Payasam Recipe Malayalam : ഒരു പുതുവർഷം കൂടി വരവായി. ഈ വിഷുവിന് ഉച്ചക്ക് സദ്യയോട്‌ ഒപ്പം കഴിക്കാൻ പ്രഥമനു പകരം ഒരു സ്പെഷ്യൽ പായസം ആയാലോ. വളരെ രുചികരമായ ചക്ക പായസം സദ്യയ്ക്ക് വിളമ്പി നോക്കൂ. എല്ലാവരും വയറും മനസ്സും നിറഞ്ഞു സദ്യ കഴിഞ്ഞ് എഴുന്നേൽക്കുകയുള്ളൂ. വളരെ എളുപ്പമാണ് ഈ ചക്ക പ്രഥമൻ തയ്യാറാക്കാൻ. ധാരാളം ചക്ക കിട്ടുന്ന സമയമാണ് ഇത്.

ഇതിലേക്ക് അരിച്ചു വച്ചിരിക്കുന്ന ശർക്കര പാനി മിക്സ്‌ ചെയ്തിട്ട് കുറുകാൻ അനുവദിക്കണം. ഇതിലേക്ക് രണ്ടാം പാൽ ചേർത്ത് ഇളക്കണം. നല്ലത് പോലെ കുറുകിയതിന് ശേഷം ഒന്നാം പാൽ ചേർക്കണം. ഒപ്പം തന്നെ ഏലയ്ക്ക പൊടിച്ചതും ചേർക്കാം. ഇഷ്ടമുള്ളവർക്ക് ചൗവ്വരി വേവിച്ചതും കൂടി ചേർക്കാവുന്നതാണ്. ഒരു പാനിൽ നെയ്യ് ചൂടാക്കിയിട്ട് കശുവണ്ടിയും ഉണക്കമുന്തിരിയും കൂടി വറുത്തതിന് ശേഷം ഈ പായസത്തിലേക്ക് ചേർക്കണം.

നല്ല രുചികരമായ ചക്ക പായസം ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. ഈ പായസം ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ എന്തെന്ന് മനസിലാക്കാനും ഇത് ഉണ്ടാക്കേണ്ട വിധം കൃത്യമായി അറിയാനും ഇതോടൊപ്പം ഉളള വീഡിയോ മുഴുവനായും കാണുക. ഒരുപാട് സമയവും പരിശ്രമവും വേണ്ടാത്തത് കൊണ്ട് തന്നെ മറ്റു വിഭവങ്ങൾ ഉണ്ടാക്കുന്നതിന്റെ ഒപ്പം തന്നെ ഇത് ഉണ്ടാക്കാൻ സാധിക്കുന്നതാണ്. Video Credit : Cooking at Mayflower