Budget Friendly Home Tour Malayalam : നമ്മൾ എപ്പോളും വ്യത്യസ്തമായ വീടുകൾ പരിചയപ്പെടാനും കാണാനും ആഗ്രഹിക്കുന്നവരാണ്. ഇന്ന് നമ്മൾ കാണാൻ പോകുന്നത് ചിതൽ പൂറ്റ് ഡിസൈനിൽ പണിത മനോഹരമായ വീടാണ്. കോഴിക്കോട് ബലശ്ശേരിയിലാണ് ഈ വ്യത്യസ്തമായ കാഴ്ച്ച കാണാൻ സാധിക്കുന്നത്. വലിയയൊരു പ്ലോട്ടിലാണ് വീട് വരുന്നത്. ഈ പ്ലോട്ടിൽ തന്നെ മറ്റൊരു വീടും കാണാൻ സാധിക്കും. ലാൻഡ്സ്‌കേപ്പാണ് എടുത്തു പറയേണ്ടവ തന്നെ.

വീടിന്റെ രൂപമാണ് ഏറ്റവും വലിയ ആകർഷണം. ജാലകങ്ങൾ എല്ലാം മറയ്ക്കാൻ വേണ്ടി വെന്റിലേഷൻ തുടങ്ങിയവ ചെയ്തിട്ടുള്ളത് കാണാം. എല്ലാം ചിതലിന്റെ ഡിസൈനിലാണ് വരുന്നത്. ഏകദേശം അഞ്ച് വർഷം എടുത്താണ് ഇത്തരമൊരു വീട് പണിത് ഉയർത്തിയത്. പ്രകൃതിയോട് ഇണങ്ങി കഴിയുന്ന വീടാണെന്ന് പറയാം. മുറ്റത്ത് ആർട്ടിഫിഷ്യൽ പുല്ലുകൾ പാകിരിക്കുന്നത് കാണാം.
സിറ്റ്ഔട്ടിന്റെ മറ്റൊരു ഭാഗത്ത് കാർ പോർച്ച് വരുന്നുണ്ട്. സിറ്റ്ഔട്ട് എന്നതിന് പകരം വരാന്ത എന്ന പറയുന്നതായിരിക്കും ഏറ്റവും ഉചിതം. വരാന്തയിൽ ഇരിപ്പിടത്തിനായി വ്യത്യസ്തമായ ഡിസൈനിൽ നിർമ്മിച്ച ഇരിപ്പിടം കാണാം. പ്രധാന വാതിലിനു ഓട്ടോമാറ്റിക്ക് ലോക്കാണ് നൽകിരിക്കുന്നത്. ഉള്ളിലേക്ക് കടക്കുമ്പോൾ വിശാലമായ സിറ്റിംഗ് റൂമാണ് കാണുന്നത്.ഉടമസ്ഥന്റെ പ്രേത്യേക താത്പര്യം പ്രകാരം നിർമ്മിച്ചെടുത്ത സോഫയാണ് സിറ്റിംഗ് റൂമിൽ കാണാൻ കഴിയുന്നത്. ഉത്തമമായി യോജിച്ച നിറമാണ് വീട്ടിനുള്ളിൽ എവിടെയും കാണാൻ കഴിയുന്നത്. ഇന്റീരിയർ ഡിസൈൻ കൂടി എടുത്ത് പറയേണ്ടവയാണ്. മികച്ച ഡിസൈനാണ് ഇന്റീരിയർ ഡിസൈനിൽ ചെയ്തിരിക്കുന്നത്. ഈ വ്യത്യസ്തമായ വീടിന്റെ ബാക്കിയുള്ള വിശേഷങ്ങൾ വീഡിയോയിലൂടെ മനസ്സിലാക്കാം.Location : Balusherry, Calicut1) Car Porch2) Varantha3) Sitting Room4) Dining Hall5) 3 Bedroom + ബാത്റൂം