Budget Friendly Home In 7 Lakhs Malayalam : ആകെ 700 ചതുരശ്ര അടിയിൽ ഏഴ് ലക്ഷം രൂപയിൽ നിർമ്മിച്ച അതിമനോഹരമായ വീടാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. ഏഴ് ലക്ഷം രൂപയുടെ വീടാണെങ്കിലും അത്യാവശ്യം ആഡംബര സ്റ്റൈലിലാണ് കാണാൻ കഴിയുന്നത്. വീടിന്റെ മുൻവശം തന്നെ നോക്കുകയാണെങ്കിൽ വലിയയൊരു സിറ്റ്ഔട്ട് കാണാം. കൂടാതെ നാല് സിംഗിൾ പാളികളുള്ള ജനാലുകൾ ഇവിടെ കാണാം.
വീടിന്റെ ഉള്ളിലേക്ക് പ്രവേശിക്കുകയാണെങ്കിൽ ആർക്കും അനോജ്യമായ ലിവിങ് ഹാൾ ആണ് ഒരുക്കിരിക്കുന്നത്. തടികൾ കൊണ്ടു നിർമ്മിച്ച സോഫകൾ ഇരിപ്പിടത്തിനായി ലിവിങ് ഹാളിൽ നൽകിട്ടുണ്ട്. കൂടാതെ ഇവിടെ തന്നെ അത്യാവശ്യം വലിയ ടീവി യൂണിറ്റ് വെക്കാനുള്ള സംവിധാനവും ഒരുക്കിട്ടുണ്ട്. ഡൈനിങ് ഹാൾ നോക്കുമ്പോൾ ആറ് പേർക്കിരിക്കാൻ സാധിക്കുന്ന ഡൈനിങ് മേശ ഇവിടെ കാണാം. മനോഹരമായിട്ടാണ് ഡൈനിങ് സ്പേസും ഒരുക്കിരിക്കുന്നത്.

ഈ വീട്ടിലെ കിടപ്പ് മുറികളാണ് പരിചയപ്പെടുന്നത്. ആരെയും കൊതിപ്പിക്കുന്ന തലത്തിലുള്ള കിടക്കകളാണ് കിടപ്പ് മുറികളിൽ കാണാൻ സാധിക്കുന്നത്. അത്യാവശ്യം വലിയ മുറിയായത് കൊണ്ട് തന്നെ ഇരിക്കാനുള്ള ചെറിയ ഇരിപ്പിടവും ഈ മുറികളിൽ കാണാം കർട്ടനുകൾ ഉപയോഗിച്ച് ജനാലകൾ മറിച്ചിട്ടുണ്ട്. കൂടാതെ നല്ല പ്രൈവസിയും ഇവിടെ കാണാം.
രണ്ടാമത്തെ കിടപ്പ് മുറി ഒന്നാമത്തതിനെക്കാളും മികച്ചതാണെന്ന് പറയാം. ആദ്യ കണ്ട മുറികളിലെ അതേ സൗകര്യങ്ങൾ ഇവിടെയും കാണാം. ഒരുപാട് സ്റ്റോറേജ് സ്പേസുകളും ഇഷ്ടം പോലെ കബോർഡ് വർക്കുകളും അടങ്ങിയ വലിയ അടുക്കളയാണ് ഈ വീടിനു വേണ്ടി ഡിസൈൻ ചെയ്തിരിക്കുന്നത്. വീടിന്റെ പ്രധാന ഘടകമായതു കൊണ്ട് തന്നെ ആവശ്യത്തിലധികം സൗകര്യങ്ങൾ ഇവിടെ കൊടുത്തതായി കാണാം. കാറ്റും വെളിച്ചവും കയറാൻ രണ്ട് ജനാലുകളും ഇവിടെ നൽകിട്ടുണ്ട്. പുറമെ നിന്ന് ഒറ്റനോട്ടത്തിൽ ഏത് വിഭാഗകാർക്കും ഇഷ്ടപ്പെടാവുന്ന വീടാണ് നിർമ്മിച്ചിരിക്കുന്നത്.
Comments are closed.