നുറുക്ക് ഗോതമ്പ് വച്ച് അടിപൊളി രുചിയിൽ ഒരു ഹൽവ തയ്യാറാക്കാം!. Broken wheat halwa recipe malayalam.

Broken wheat halwa recipe malayalam. വ്യത്യസ്ത രുചികളിൽ ഉള്ള ഹൽവ ബേക്കറികളിൽ നിന്നും വാങ്ങി കഴിക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉണ്ടായിരിക്കും. എന്നാൽ വളരെ രുചികരമായ രീതിയിൽ നുറുക്ക് ഗോതമ്പ് ഉപയോഗിച്ച് ഒരു ഹൽവ എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു ഹൽവ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു കപ്പ് അളവിൽ നുറുക്ക് ഗോതമ്പ്, മധുരത്തിന് ആവശ്യമായ ശർക്കര, ഒരു കപ്പ് അളവിൽ തേങ്ങാപ്പാൽ, നെയ്യ്, ഏലയ്ക്കാപ്പൊടി, ഉപ്പ് ഇത്രയും സാധനങ്ങളാണ്.

ആദ്യം തന്നെ നുറുക്ക് ഗോതമ്പ് മൂന്ന് മണിക്കൂർ നേരം കുതിരാനായി വെള്ളത്തിൽ ഇട്ടുവയ്ക്കണം. അതിനുശേഷം അത് മിക്സിയുടെ ജാറിൽ ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈയൊരു കൂട്ട് മൂന്ന് തവണയായി അരിച്ചെടുക്കണം. ഒട്ടും തരിയില്ലാതെ പാല് മാത്രമായി കിട്ടുന്ന രീതിയിലാണ് വേണ്ടത്. അതിനുശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ശർക്കരപ്പാനി തയ്യാറാക്കി എടുക്കുക.

മറ്റൊരു അടി കട്ടിയുള്ള പാത്രത്തിലേക്ക് സ്റ്റൗ ഓൺ ചെയ്ത ശേഷം എടുത്തുവച്ച നുറുക്ക് ഗോതമ്പിന്റെ പാല് ഒഴിച്ച് കൊടുക്കാവുന്നതാണ്. തേങ്ങാപ്പാൽ കൂടി അതിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യണം. അത് ചെറുതായി ഒന്ന് കുറുകി വരുമ്പോൾ ഉപ്പ് ഒരു പിഞ്ച് അളവിൽ ചേർത്ത് കൊടുക്കാവുന്നതാണ്. വീണ്ടും കൈവിടാതെ മാവ് കുറുക്കി ശർക്കരപ്പാനി അരിച്ചെടുത്തത് കൂടി അതിലേക്ക് ചേർത്തു കൊടുക്കുക.

ഈയൊരു കൂട്ട് നന്നായി തിളച്ച് വറ്റി തുടങ്ങുമ്പോൾ ഒരു ടീസ്പൂൺ അളവിൽ പഞ്ചസാര, നെയ്യ്, ഏലയ്ക്കാപ്പൊടി എന്നിവ കൂടി ചേർത്തു കൊടുക്കാവുന്നതാണ്. കൂട്ട് നന്നായി കുറുകി വറ്റി കിട്ടണം. ഇടയ്ക്കിടയ്ക്ക് കുറേശ്ശെയായി നെയ്യ് ചേർത്തു കൊടുക്കാവുന്നതാണ്. വാങ്ങി വയ്ക്കുന്നതിന് മുമ്പായി അല്പം കപ്പലണ്ടി കൂടി ഹൽവയുടെ കൂട്ടിലേക്ക് ചേർക്കാം. അടുത്തതായി ഹൽവ സെറ്റ് ചെയ്യാനായി വെക്കണം. അതിനായി ഒരു ട്രേ എടുത്ത് നെയ്യ് ഗ്രീസ് ചെയ്ത ശേഷം തയ്യാറാക്കി വച്ച കൂട്ട് അതിലേക്ക് ഒഴിച്ചു കൊടുക്കുക. ഏകദേശം രണ്ടു മണിക്കൂർ വയ്ക്കുമ്പോൾ തന്നെ ഹൽവ റെഡിയായിട്ടുണ്ടാകും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

Leave A Reply

Your email address will not be published.