Good Day ബിസ്ക്കറ്റ് കൊണ്ടൊരു കിടിലൻ ഡ്രിങ്ക്.. ഗുഡ് ഡേ ബിസ്‌ക്കറ്റ് മിക്സിയിൽ ഒരൊറ്റ കറക്കം.!! Good Day Biscuit Chocolate Milk Shake Recipe Malayalam

Good Day Biscuit Chocolate Milk Shake Recipe Malayalam : നല്ല ചൂടുള്ള കാലാവസ്ഥയാണല്ലേ ഇപ്പോഴുള്ളത്. ഇടയ്ക്കിടെ നല്ല തണുത്ത പാനീയങ്ങൾ കിട്ടുകയാണെങ്കിൽ ഉഷാറായിരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത്. അത്തരത്തിൽ ഒരു അടിപൊളി റെസിപ്പിയാണ്. ഒരു മിൽക്ക് ഷെയ്ക്ക്. ഇത് ഉണ്ടാക്കുന്നു എന്നറിഞ്ഞാൽ നമ്മടെ കുട്ടിപട്ടാളങ്ങൾ ഒന്നും തന്നെ നമ്മുടെ

പിന്നിൽ നിന്നും മാറില്ല അത്രയ്ക്കും രുചിയാണ്. ഇത് തയ്യാറാക്കുന്നതിന് ആവശ്യമായത് നമ്മുടെ കുട്ടികളുടെ എല്ലാവരുടെയും ഫേവറിറ്റ് ആയ ഗുഡ് ഡേ ബിസ്‌ക്കറ്റ് ആണ്. എങ്ങനെയാണ് ഈ ഒരു റെസിപ്പി തയ്യാറാക്കുന്നത് എന്ന് നമുക്കിവിടെ പരിചയപ്പെടാം. ഇതിനായി ഒരു ചെറിയ പാക്കറ്റ് ബിസ്‌ക്കറ്റിൽ ആറോ ഏഴോ എണ്ണം മിക്സിയുടെ ജാറിൽ ഇട്ടു ഒപ്പം പഞ്ചസാര കൂടി ചേർത്ത് അരച്ചെടുക്കുക.

ഇതിലേക്ക് പാൽ ചേർക്കാം. തിളപ്പിച്ച് ആറിയ ശേഷം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച പാൽ ആണ് ഇവിടെ ചേർക്കുന്നത്. ഇതിലേക്ക് ഐസ് ക്യൂബ്സ് ചേർക്കാം. അടുത്തത് ഓപ്ഷണൽ ആണ്. നിങ്ങളുടേ കയ്യിൽ ഐസ് ക്രീം ഉണ്ടെങ്കിൽ അത് ചേർക്കാവുന്നതാണ്. ഇവിടെ ചോക്ലേറ്റ് ഫ്ളവറിൽ ഉള്ള ഐസ് ക്രീം ആണ് ചേർക്കുന്നത്. ഇതെല്ലം കൂടി ഒന്ന് കറക്കിയെടുക്കാം. ഇത് നമുക്ക് ഒരു സർവിങ് ഗ്ലാസിലേക്ക് മാറ്റി ഒഴിക്കാവുന്നതാണ്.

ഇതിനു മുകളിൽ രണ്ടോ മൂന്നോ ഐസ് ക്യൂബ്സ് ചേർത്തു കൊടുക്കാവുന്നതാണ്. ഈ കിടിലൻ വിഭവം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നതിനെക്കുറിച്ചു കൂടുതൽ അറിയുന്നതിനായി വീഡിയോ കാണാവുന്നതാണ്. നിങ്ങൾ ഇത് തീർച്ചയായും നിങ്ങളുടെ വീടുകളിൽ ട്രൈ ചെയ്തു നോക്കണേ.. വീഡിയോ ഇഷ്ടമായാൽ ഈ ചാനൽ ലൈക്ക് ചെയ്യുവാനും സബ്സ്ക്രൈബ് ചെയ്യുവാനും ബെൽ ബട്ടൺ ഇനേബിൾ ചെയ്യുവാനും മറക്കരുതേ. Video Credit : Mums Daily