പച്ചമുളക്, തക്കാളിയിലെ വെള്ള പൂപ്പൽ മാറ്റാൻ ഇതൊന്നു മതി! ചെടിയിലെ വെള്ളീച്ചയെ തുരത്താൻ.!! | Best Pesticide for Whiteflies & Mealybug

മഴക്കാലം മാറി വേനൽക്കാലം ആകുമ്പോഴേക്കും കൃഷി ചെയ്യുന്ന എല്ലാവരും നേരിടുന്ന ഒരു പ്രശ്നമാണ് വെള്ളീച്ച ശല്യം. ഒറ്റനോട്ടത്തിൽ ഇലക്ക് കുഴപ്പമൊന്നുമില്ല എങ്കിലും ഇലയുടെ അടിഭാഗത്തായി വെളുത്ത പൂപ്പൽ പോലെ കാണപ്പെടുന്ന ഒന്നാണ് വെള്ളീച്ച. അതുകൊണ്ടു തന്നെ ഇവയെ എങ്ങനെ തുരത്താം എന്നുള്ളതിനെ കുറിച്ച് അറിയാം.

പച്ചമുളക്, തക്കാളി തുടങ്ങിയ കൃഷികളാണ് ഇവ കൂടുതലായും കാണപ്പെടുന്നത്. വേപ്പെണ്ണ, ആവണക്കെണ്ണ, വെളുത്തുള്ളി മിശ്രിതം ഇവയെല്ലാം ഇവയ്ക്കെതിരെ വളരെ ഫലപ്രദമാണ്. ഈ ജൈവ കീടനാശിനി എല്ലാ ആഴ്ചയിലും തളിച്ചു കൊടുക്കുന്നത് വളരെ നല്ലതാണ്. തളിക്കാൻ ആയി സ്പ്രേയർ മേടിക്കുമ്പോൾ വലിയ നോസിൽ ഉള്ള സ്പ്രേയർ മേടിക്കുന്നത് ആണ് നല്ലത്.

ഇലയുടെ അടിഭാഗത്തായി തളിക്കാൻ ആയി ഇത് വളരെ ഫലപ്രദമാണ്. വേപ്പെണ്ണ ഒരു 30ml എടുത്തതിനു ശേഷം മൂന്നു ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്യുക. അതിലേക്ക് 10ml ആവണക്കെണ്ണ കൂടെ ഒഴിച്ചു കൊടുക്കുക. ശേഷം ഇതിലേക്ക് 50 ml സോപ്പുലായനി കൂടി ചേർത്തു കൊടുക്കുക. ഈ മിശ്രിതം ചെടികളിൽ പിടിച്ചിരിക്കുവാൻ ആയി സോപ്പ് ചേർക്കുന്നത് വളരെ നല്ലതാണ്.ഇവയെല്ലാം കൂടെ നല്ലപോലെ ഇളക്കി മിക്സ് ചെയ്തതിനു ശേഷം വെളുത്തുള്ളി അരച്ചതും കൂടി ഇട്ടു കൊടുക്കുക. ശേഷം നാല് ലിറ്റർ വെള്ളത്തിൽ നേർപ്പിച്ച് സ്പ്രേയറിൽ നിറച്ചതിനു ശേഷം ചെടികളിൽ തളിച്ചു കൊടുക്കുക. വിശദ വിവരങ്ങൾക്ക് വീഡിയോ കാണൂ. Best Pesticide for Whiteflies & Mealybug. Video credit : Deepu Ponnappan

Leave A Reply

Your email address will not be published.