നേന്ത്രപ്പഴം കൊണ്ട് വാഴയിലയിൽ ആവിയിൽ വേവിച്ചെടുക്കുന്ന ഒരു സൂപ്പർ നാലുമണി പലഹാരം.!! | Banana Steamed Evening Snack Recipe

Banana Steamed Evening Snack Recipe Malayalam : നേന്ത്രപ്പഴം കൊണ്ട് ആവിയിൽ വേകിച്ചെടുക്കുന്ന വളരെ രുചികരമായ ഒരു പലഹാരം തയ്യാറാക്കാം. വാഴയിലയുടെ ഉള്ളിൽ നേന്ത്രപ്പഴം ഇങ്ങനെ ചെയ്താൽ എന്തൊരു സ്വാദാണ്. വാഴയിലയിൽ ഉണ്ടാക്കിയെടുക്കുന്ന എല്ലാ പലഹാരങ്ങളും വളരെ രുചികരമാണ്, എന്നാൽ ഇതുപോലെ ചെറിയൊരു പൊടി കൈ ചേർത്ത് പുതിയൊരു പലഹാരം തയ്യാറാക്കാം,

നേന്ത്രപ്പഴം കഴിക്കാത്തവരെ കഴിപ്പിക്കാനായിരുന്നാലും വളരെ ഹെൽത്തി ആയിട്ട് ഒരു എണ്ണയില്ല പലഹാരം ഇതുപോലെ ചെയ്താൽ മതി ചായയുടെ കൂടെ നല്ല ഹെൽത്തി ആയ പലഹാരം കഴിക്കാം. ആദ്യമായി നേന്ത്രപ്പഴം തോലോടുകൂടി ആവിയിൽ വേകിച്ചു എടുക്കാം. തോല് മാറ്റി ഒന്ന് തണുക്കാൻ വയ്ക്കുക. തണുത്തതിനു ശേഷം നേന്ത്രപ്പഴം മിക്സിയുടെ ജാറിൽ ഒട്ടും വെള്ളമില്ലാതെ അരച്ചെടുക്കുക.

അരച്ച് കഴിഞ്ഞാൽ ഇതൊരു പാത്രത്തിലേക്ക് മാറ്റുക. മാറ്റി അതിലേക്ക് വറുത്ത അരിപ്പൊടിയും ചേർത്ത് ഒരു നുള്ളും ചേർത്ത് നന്നായിട്ട് കുഴച്ചെടുക്കുക. ഒരു തുള്ളി പോലും വെള്ളം ഒഴിക്കേണ്ട ആവശ്യമില്ല നേന്ത്രപ്പഴത്തിന്റെ നനവ് കൊണ്ട് തന്നെ കുഴച്ചെടുക്കണം. അതിനു ശേഷം കുറച്ച് നാളികേരത്തിലേക്ക് പഞ്ചസാര, ഏലക്ക പൊടിയും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് മാറ്റിവയ്ക്കുക.

വാഴയില ചെറുതായി മുറിച്ച് അതിന്റെ ഉള്ളിലേക്ക് മാവു വെച്ച് കൈകൊണ്ടു പരത്തി അതിന്റെ ഉള്ളിലേക്ക് നാളികേരത്തിന്റെ മിക്സും വെച്ച് നന്നായിട്ട് മടക്കി എടുക്കാം. അതിനു ശേഷം പാത്രത്തിൽ ആവശ്യത്തിന് വെള്ളം വച്ച് ഒരു തട്ടുവച്ച് അതിലേക്ക് വാഴയിൽ വെച്ച് അതിന് മുകളിലായിട്ട് തയ്യാറാക്കി വെച്ചിട്ടുള്ള പഴത്തിന്റെ മിക്സും വെച്ച് ഒരു 20 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കാം. Video Credit : Mums Daily

Leave A Reply

Your email address will not be published.