Banana Dates Milk Shake Recipe Malayalam : വേനലവധി തുടങ്ങിയില്ലേ? സ്കൂൾ അടച്ച് കുട്ടികൾ എല്ലാം വീട്ടിൽ തന്നെ ഉള്ള സമയം. വെയിലത്തും മഴയത്തും ഓടി കളിച്ചു തളർന്നു കയറി വരുന്ന കുട്ടികൾക്ക് കൊടുക്കാൻ പറ്റിയ ഒന്നാണ് ഈ ഒരു ഷേക്ക്. ഇത് ഉണ്ടാക്കാനായി വേണ്ടത് ഈന്തപ്പഴവും ഏത്തപ്പഴവും പാലും മാത്രം മതി. വളരെ പോഷകസമൃദ്ധമായ ഒന്നാണ് ഈ ഒരു ഷേക്ക്.

വയറു നിറയുന്നത് കൂടാതെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ കൂടി കുട്ടികൾക്ക് ഇത് കുടിക്കുന്നതിലൂടെ ലഭിക്കും. കൊച്ചു കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ് ഈ ഷേക്ക്. നോമ്പ് സമയത്ത് ഉണ്ടാക്കാൻ പറ്റിയ നല്ല ഒരു ഹെൽത്തി ഡ്രിങ്ക് കൂടി ആണ് ഇത്. ആദ്യം തന്നെ ഒരു ഏത്തപ്പഴം നല്ലത് പോലെ പുഴുങ്ങി എടുക്കണം. പുഴുങ്ങാതെ വേണമെങ്കിലും ഇത് ഉണ്ടാക്കാം.
എന്നാലും പുഴുങ്ങിയതിനു ആണ് കൂടുതൽ രുചി. ഏത്തപ്പഴം ഇല്ല എങ്കിൽ റോബസ്റ്റാ പഴം വേണമെങ്കിലും ഉപയോഗിക്കാം. ഇതോടൊപ്പം കുറച്ച് ഈന്തപ്പഴം കൂടി എടുക്കണം. കട്ടിയുള്ള ഈന്തപ്പഴം ആണെങ്കിൽ കുറച്ച് പാലിൽ കുതിർത്തു വയ്ക്കാം. എത്ര മധുരം വേണമോ അത് അനുസരിച്ചാണ് ഈന്തപ്പഴം ചേർക്കേണ്ടത്. ഒരു മിക്സിയുടെ ജാറിൽ ഏത്തപ്പഴം ചെറുതായി നുറുക്കിയതും ഈന്തപ്പഴവും കൂടി ചേർക്കണം.
ഇതിലേക്ക് നല്ലത് പോലെ തണുത്ത പാല് കുറേശ്ശേ കുറേശ്ശേ ചേർത്ത് വേണം അരച്ചെടുക്കാൻ. നമുക്ക് എത്ര കട്ടി വേണമോ അത് അനുസരിച്ചു വേണം ഇതിലേക്ക് പാല് ചേർക്കാനായിട്ട്. നല്ലത് പോലെ തണുപ്പിച്ച ഷേക്കിന് ആണ് രുചി കൂടുതൽ. ഇതിന്റെ രുചിയും പോഷകഗുണങ്ങളും കൂട്ടാനായി വേണമെങ്കിൽ ഇതിലേക്ക് നട്സ് കൂടി ചേർക്കാവുന്നതാണ്. Video Credit : Mia kitchen
Comments are closed.