ഒരുപാട് ഔഷധ ഗുണങ്ങളുള്ള ഒരു കുഞ്ഞു ചെടി.. തീർച്ചയായും അറിഞ്ഞിരിക്കണം നിലപാലയുടെ ഔഷധഗുണങ്ങൾ.!! Asthma Plant Health Benefits Malayalam

Asthma plant Health Benefits Malayalam : നമ്മുടെയെല്ലാം വീട്ടു വളപ്പിൽ വളരുന്ന ഒരു കുഞ്ഞു ചെടിയാണ് നിലപാല. ധാരാളം ഔഷധ ഗുണങ്ങളുള്ള ഇവയെ കുറിച്ച് നമുക്കാർക്കും ഒരു അറിവുമില്ല. നമ്മളെല്ലാവരും ഇത് നമ്മുടെ വീട്ടുവളപ്പിൽ കണ്ടാൽ കളയാണെന്ന് കരുതി പറിച്ചു കളയാറാണ് പതിവ്. ഇനി അത് മാറണം. നമ്മളിൽ പലരും അനുഭവിക്കും പല രോഗങ്ങൾക്കുമുള്ള രോഗശമനി ഇതിലുണ്ട്.

നിലപാലയുടെ ഔഷധ ഗുണങ്ങളിലേക്ക് ഒന്ന് എത്തി നോക്കാം.തൊലി സംബന്ധമായ രോഗങ്ങൾക്കും അതിൽ നിന്ന് ഉണ്ടാവുന്ന മുറിവിനും നിലപാല ഉത്തമ ഔഷധമാണ്. കൂടാതെ ആസ്ത്മ ശമിപ്പിക്കുന്നതിന് വളരെ ഫലപ്രദമാണ് ഈ കുഞ്ഞു ചെടി. മുഖത്തും കഴുത്തിലുമായി കാണപ്പെടുന്ന ചെറിയ ചെറിയ അരിമ്പാറകളെ ഇല്ലാതാക്കാൻ ഇത് സഹായിക്കും. അതിന് ചെയ്യേണ്ടത് നിലപാല പറിച് നന്നായി

കഴുകി വൃത്തിയാക്കിയ ശേഷം പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കണം. എന്നിട്ട് ഇത് അരിമ്പാറ ഉള്ള സ്ഥലത്ത് ഇത് പുരട്ടിയാൽ മതി. ദിവസങ്ങൾക്കുള്ളിൽ ഇത് താനേ അടർന്നു വീഴുന്നത് കാണാം. ഇതിന്റെ തണ്ട് മുറിച്ചാൽ കിട്ടുന്ന പാൽ അരിമ്പാറക്ക് നല്ലതാണ്.പനിക്കും വയറിളക്കത്തിനും അണുബാധ കുറക്കാനും ഇത് ഉപയോഗിക്കാം. മുഖക്കുരുവിന് കസ്തൂരി മഞ്ഞളിന് കൂടെ അരച്ച പുരട്ടിയാൽ എളുപ്പത്തിൽ മാറ്റം കാണാം.

ഗർഭമുള്ള സ്ത്രീകൾക്ക് ഇത് നല്ലതല്ല. ഉള്ളിലേക്ക് കഴിക്കുമ്പോൾ ഡോക്ടറുടെ അഭിപ്രായം തേടുന്നത് നല്ലതാണ്. വളരെ എളുപ്പത്തിൽ വളരുന്ന ഈ ചെടി നിങ്ങൾക്ക് വേണമെങ്കിൽ കഴുകി വൃത്തിയാക്കി ഉണക്കി പൊടിച്ചു സൂക്ഷിക്കാം. ഇങ്ങനെ ചെയ്യുമ്പോൾ ആവശ്യം ഉള്ള സമയത്ത് എടുത്ത് ഉപയോഗിക്കാനും എളുപ്പമായിരിക്കും. കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. Video Credit : My Space

Comments are closed.