23 വർഷത്തിനു ശേഷം കിട്ടിയ നിധി.!! കുഞ്ഞനുജത്തി പാലുവിനോടൊപ്പം ആര്യ പാർവതി; | ARYA PARVATHI SISTER AADHYA BABY PHOTOSHOOT MALAYALAM
Arya Parvathi Sister Aadhya baby Photoshoot malayalam : നർത്തകി എന്ന രീതിയിലും നടി എന്ന രീതിയിലും പ്രേക്ഷകർക്ക് സുപരിചിതയാണ് ആര്യ പാർവതി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർത്തകളുടെയെല്ലാം തലക്കെട്ട് ആര്യ പാർവതിയുടെ ജീവിതത്തെ സംബന്ധിച്ച ചില കാര്യങ്ങൾ ആയിരുന്നു. അധികമാർക്കും ലഭിക്കാത്ത ഒരു സന്തോഷമാണ് ആര്യയ്ക്ക് ലഭിച്ചത്. ആര്യ ഒരു ചേച്ചി ആയിരിക്കുന്നു. തന്റെ അമ്മയുടെ 47 വയസ്സിലാണ് ആര്യക്ക് ഒരു അനുജത്തിയെ ലഭിച്ചിരിക്കുന്നത്. ആര്യ ആകട്ടെ ചേച്ചി അമ്മയായത് ഇരുപത്തിമൂന്നാം വയസ്സിൽ.കുഞ്ഞുവാവ ജനിക്കാൻ പോകുന്നതും, തുടർന്ന് ഉള്ള നൂലുകെട്ട് വിശേഷങ്ങളും എല്ലാം തന്നെ ആര്യ തന്റെ ഔദ്യോഗിക പേജിലൂടെ

പ്രേക്ഷകരെ അറിയിച്ചിരുന്നു. ഈ സന്തോഷത്തിന് നിരവധി താരങ്ങളും ആരാധകരുമാണ് ആശംസകൾ അറിയിച്ചത്. അമ്മയുടെ ആരോഗ്യത്തെക്കുറിച്ച് നിരവധി സംശയങ്ങളും പ്രേക്ഷകർ ഉന്നയിച്ചിരുന്നു. എന്നാൽ പ്രസവം കഴിഞ്ഞ് അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന വാർത്തയും ആര്യ തന്റെ ആരാധകരെ അറിയിച്ചു. ഇപ്പോഴിതാ മറ്റൊരു ചിത്രമാണ് സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെച്ചിരിക്കുന്നത്. തന്റെ കുഞ്ഞനുജത്തിയോടൊപ്പം ഉള്ള ഒരു ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങളാണ് ഇവ. തങ്കക്കുടം പോലെയുള്ള കുഞ്ഞിനെയും കയ്യിലെടുത്ത് വളരെ സ്നേഹത്തോടെ താലോലിക്കുന്ന
ആര്യയുടെ ചിത്രങ്ങൾ കാണുമ്പോൾ പ്രേക്ഷകർക്കും വളരെയധികം സന്തോഷമാകുന്നു.” my little with the button nose ” എന്ന കുറിപ്പോടെയാണ് ഈ ചിത്രങ്ങൾ താരം പങ്കുവെച്ചിരിക്കുന്നത്. പാലു വാവ എന്നാണ് ആര്യ തന്റെ അനിയത്തി കുട്ടിയെ വിളിക്കുന്നത്. കുഞ്ഞുവാവയുടെ കാതുകുത്തലിന് ആര്യ തന്നെയാണ് അവളെ മടിയിൽ ഇരുത്തിയത്. അമ്മയ്ക്ക് എന്ന പോലെ വിഷമം തോന്നിയ നിമിഷം എന്നാണ് പാലുവിന്റെ കാതുകുത്തലിന് ചേച്ചി അമ്മ വിശേഷിപ്പിച്ചത്. ചേച്ചിയും അനിയത്തിയും തമ്മിൽ ഇത്രയേറെ
പ്രായവ്യത്യാസം ഉണ്ടാകുമ്പോൾ അമ്മയ്ക്ക് തന്റെ കുഞ്ഞിനോട് എന്നപോലെ സ്നേഹമാണ് പരസ്പരം ഉണ്ടാവുന്നത്. ആര്യയുടെ കുഞ്ഞ് സഹോദരി പാലുവിന്റെ യഥാർത്ഥ പേര് പാർവതി എന്നാണ്. വാവയെ പാടി ഉറക്കുന്നതും , കൊഞ്ചിക്കുന്നതും ലാളിക്കുന്നതുമായ ചിത്രങ്ങളും വീഡിയോകളും ആര്യ ഇതിനോടൊപ്പം തന്നെ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിട്ടുണ്ട്.