എന്റെ ഉണ്ണി കളി പെണ്ണ്!! അപർണ്ണ നായർ അവസാനമായി പങ്കുവെച്ച വീഡിയോ | Aparna Nair daughter last viral video

Aparna Nair daughter last viral video : മലയാള സിനിമ – ടെലിവിഷൻ പ്രേക്ഷകരെ ഞെട്ടിപ്പിക്കുകയും സങ്കടത്തിൽ ആഴ്ത്തുകയും ചെയ്ത ഒരു വാർത്തയോടെയാണ് ഇന്നത്തെ പുലരി പിറന്നത്. നടി അപർണ നായർ അന്തരിച്ച വാർത്ത മലയാള സിനിമ ടെലിവിഷൻ പ്രേക്ഷകരെ ഞെട്ടിപ്പിച്ചിരിക്കുകയാണ്.

വ്യാഴാഴ്ച വൈകിട്ട് ആണ് മരണം സംഭവിച്ചിരിക്കുന്നത്. വീട്ടിൽ വെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. തുടർന്ന്, അർദ്ധരാത്രിയോടെയാണ് ഈ വാർത്ത പുറം ലോകം അറിഞ്ഞത്. എന്താണ് മരണത്തിലേക്ക് നയിച്ച കാരണം എന്നത് ഇതുവരെ വ്യക്തമല്ല. ഇത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ, അപർണ നായർ കഴിഞ്ഞ ദിവസങ്ങളിലായി തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവെച്ച പോസ്റ്റുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

മരണപ്പെട്ട ദിവസമായ വ്യാഴാഴ്ച അപർണ തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ ഒരു പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. അപർണ നായർക്ക് രണ്ട് പെൺമക്കൾ ആണ് ഉള്ളത്. തന്റെ ഇളയ മകളുടെ ഒരു വീഡിയോ ആണ് അപർണ്ണ കഴിഞ്ഞ ദിവസം പങ്കുവെച്ചത്. “എന്റെ ഉണ്ണി കളി പെണ്ണ്,” എന്ന ക്യാപ്ഷൻ പങ്കുവെച്ചുകൊണ്ടാണ് അപർണ തന്റെ മകളുടെ ചിത്രം പങ്കുവെച്ചത്. മകളോടുള്ള തന്റെ ഇഷ്ടം വെളിപ്പെടുത്തുന്ന ഒരു ഗാനത്തോടൊപ്പം മകളുടെ വ്യത്യസ്ത ഭാവങ്ങളിലുള്ള ചിത്രങ്ങളാണ് അപർണ പങ്കുവെച്ചത്.

ഇതേ ദിവസം തന്നെയാണ് താരം ഈ ലോകത്തോട് വിട പറയാൻ തീരുമാനിച്ചതും. അപർണയുടെ വിയോഗ വാർത്ത അറിഞ്ഞശേഷം, അവരുടെ സോഷ്യൽ മീഡിയ ഹാൻഡിൽ പരിശോധിച്ച ആളുകൾ എല്ലാവരും തന്നെ, ‘എന്തിന് ഈ മകളെ തനിച്ചാക്കി യാത്രയായി’ എന്ന ചോദ്യം ആണ് കമന്റ് ബോക്സിൽ എത്തി ചോദിക്കുന്നത്.

Leave A Reply

Your email address will not be published.