നെല്ലിക്ക വച്ച് തയ്യാറാക്കാവുന്ന ഒരു കിടിലൻ റെസിപ്പി. Amla recipe malayalam.
Amla recipe malayalam. നെല്ലിക്കയുടെ ഔഷധഗുണങ്ങൾ ഏറെയാണ്. എന്നാൽ കൂടുതലായും എല്ലാവരും നെല്ലിക്ക അച്ചാർ ഇട്ടു ഉപയോഗിക്കുന്ന പതിവായിരിക്കും ഉണ്ടാവുക. അതിൽ നിന്നെല്ലാം വ്യത്യസ്തമായി നെല്ലിക്ക ഉപയോഗിച്ച് തയ്യാറാക്കാവുന്ന രുചികരമായ ഒരു വിഭവത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.ഈയൊരു വിഭവം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ അത്യാവിശ്യം വലിപ്പമുള്ള മൂത്ത നെല്ലിക്ക 10 മുതൽ 15 എണ്ണം വരെ, മുളകുപൊടി കാൽ ടീസ്പൂൺ, കുരുമുളകുപൊടി.
കാൽ ടീസ്പൂൺ, നല്ല ജീരകം പൊടിച്ചത് കാൽ ടീസ്പൂൺ, കാൽ ടീസ്പൂൺ ഗരം മസാല,ശർക്കര പൊടി അരക്കപ്പ്, പഞ്ചസാര കാൽ കപ്പ്, വറുക്കാൻ ആവശ്യമായ എണ്ണ, കടുക്, പെരുംജീരകം ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ കഴുകി വൃത്തിയാക്കിയ നെല്ലിക്ക ആവി കയറ്റി എടുക്കണം. ഇളം ചൂടിൽ തന്നെ നെല്ലിക്ക ചെറിയ കഷണങ്ങളായി മുറിച്ച് മാറ്റിവയ്ക്കാം.

ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് കാൽ ടീസ്പൂൺ അളവിൽ എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ കടുകും, പെരുംജീരകവും പൊട്ടിക്കുക. അരിഞ്ഞുവെച്ച നെല്ലിക്ക എണ്ണയിലേക്ക് ചേർത്ത് നല്ലതുപോലെ മൂപ്പിച്ചെടുക്കുക. ശേഷം അതിലേക്ക് മുളകുപൊടി, കുരുമുളകുപൊടി, ജീരകപ്പൊടി, ഗരം മസാല പൊടി എന്നിവയെല്ലാം ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. പൊടികളുടെ പച്ചമണം പോയിക്കഴിഞ്ഞാൽ അതിലേക്ക് ശർക്കര പൊടി ചേർത്ത് കൊടുക്കാവുന്നതാണ്. ശർക്കര പാനിയായി നെല്ലിക്കയിലേക്ക് നല്ലതുപോലെ ഇറങ്ങി തുടങ്ങുമ്പോൾ പഞ്ചസാര കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കുക.
ശേഷം പഞ്ചസാരയിൽ നിന്നും വെള്ളം ഇറങ്ങി നല്ലതുപോലെ സെറ്റായി തുടങ്ങുമ്പോൾ സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. ഈയൊരു രീതിയിൽ ഉണ്ടാക്കിയെടുക്കുന്ന നെല്ലിക്ക കാലങ്ങളോളം കേടാകാതെ സൂക്ഷിക്കാൻ ഒട്ടും നനവില്ലാത്ത ഒരു എയർ ടൈറ്റ് ആയ കണ്ടെയ്നറിൽ സൂക്ഷിക്കാവുന്നതാണ്. കുട്ടികൾക്കും പ്രായമായവർക്കും എല്ലാം വളരെയധികം ഇഷ്ടപ്പെടുന്ന ഒരു വിഭവമായിരിക്കും ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.